November 9, 2024

ഗ്രീൻ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം – മന്ത്രി കെ.കൃഷ്ണൻ കുട്ടി

Share Now

തിരുവനന്തപുരം :ഗ്രീൻ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സൗരോർജ്ജ ഇ വി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനവും , 1 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെയും ,10 ടൺ മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതിയുടെയും തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്കരണത്തിന് മാതൃകയാവുകയാണ് നിംസ് മെഡിസിറ്റിയുടെ ഇത്തരം പ്രവർത്തനങ്ങൾ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. മലിനജലത്തിനെ ശുദ്ധീകരിച്ച് കൃഷിയിടത്തിനും ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്രവർത്തനം നേരിൽ കണ്ട് മനസ്സിലാക്കുകയും നിംസ് മെഡിസിറ്റിയുടെ കൃഷിത്തോട്ടത്തിൽ എത്തി വാഴ കൃഷിയെയും വാഴകൃഷിയിൽ നിന്നും വാഴനൂൽ പട്ട് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ നേരിട്ട് മനസ്സിലാക്കുകയും ഇത്തരം പ്രവർത്തനം എന്നും ഹരിത വ്യാവസായിക വിപ്ലവത്തിന് മാതൃകയാണെന്നും നിംസിനെ പ്രശംസിച്ച് മന്ത്രി അഭിപ്രായപ്പെട്ടു.


നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നിംസ് മെഡിസിറ്റി എം ഡി എം.എസ് ഫൈസൽ ഖാൻ
ആമുഖ പ്രഭാഷണവും നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി .കെ രാജ്മോഹൻ മുഖ്യ പ്രഭാഷണവും നടത്തി.എഞ്ചിനീയർ അനെർട്ട് സി ഇ ഒ
നരേന്ദ്രനാഥ് വെല്ലൂരി ഐ എഫ് എസ് , കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെബർ സെക്രട്ടറി ഷീല മോസസ് ,ഇൻകോർ ഡയറക്ടർ ജനറൽ പ്രൊഫ. വി കെ ദാമോദരൻ, കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയർ നൗഷാദ്, ഖരമാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ കേരള സർക്കാർ ജോതിഷ് ചന്ദ്രൻ . ജി , നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ കെ .എ സജു ,നിംസ് ജി ഐആർ കൺസൾട്ടന്റ ഡോ . സുഭാഷ് ചന്ദ്രബോസ് , നിംസ് ജി ഐ ആർ – പ്രൊജക്ട് മാനേജർ നിധിൻ അൻവർ തുടങ്ങി ഉദ്യോഗസ്ഥ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

2015 ൽ യു.എൻ ജനറൽ അസംബ്ലിയിൽ
ഊർജ്ജ സംരക്ഷണത്തിൽ
പ്രബന്ധം അവതരപ്പിക്കുകയും
ഏഷ്യയിലെ ആദ്യത്തെ ഗ്രീൻ കാർഡിയാക് കത്തീറ്ററസേഷൻ ലബോറട്ടറി സ്ഥാപിക്കുകയും ചെയ്തതു വഴി ഹരിത വ്യാവസായിക വിപ്ലവത്തിന്റെ
ആദ്യഘട്ടം പ്രവർത്തനങ്ങൾ
പൂർത്തിയാക്കിയ നിംസ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്
നിംസ് രാജ്യത്തെ ആദ്യത്തെ നെറ്റ് സീറോ എമിഷൻ മെഡിക്കൽ ക്യാമ്പസ് ആയി മാറുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്മാർട്ട് റോഡ് :നിർമാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും
Next post തെരുവുനായ്ക്കൾ ഗർഭിണിയായ ആടുൾപ്പടെ രണ്ടു ആടുകളെ കടിച്ചു കീറി.