November 9, 2024

അമ്മമാർക്കൊപ്പം അനന്തപുരിക്കാഴ്ചകളുമായി കെ.എസ്.ആർ.ടി.സി

Share Now

.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ വനിതാ യാത്രാ വാരാചരണ സമാപനത്തിന്റെ ഭാഗമായി അമ്മമാർക്കൊപ്പം അനന്തപുരിക്കാഴ്ചകളുമായി കെ.എസ്.ആർ.ടി.സി
എന്ന യാത്രാപരിപാടി ഞായറാഴ്ച സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിലെ നിരാലംബരായ ഇരുപത് അമ്മമാരാണ് യാത്രയിൽ പങ്കെടുക്കുന്നത്. അമ്മമാരുമായി സംവദിച്ച ശേഷം രാവിലെ 10 മണിക്ക് കനകക്കുന്നിൽ വച്ച് യൂത്ത് കമ്മിഷൻ ചെയർപെഴ്സൺ ചിന്താ ജെറോം യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

കവി സുമേഷ് കൃഷ്ണൻ , ബി.ടി.സി. കോ – ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. തുടർന്ന് അമ്മമാർ ആനവണ്ടിയിൽ നഗരം ചുറ്റി മ്യൂസിയം, വേളി, വെട്ടുകാട്, ശംഖുമുഖം കാഴ്ചകൾ കാണും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആര്യനാട് വാട്ടർ സെക്ഷന്റെ അറിയിപ്പ്
Next post കുടുംബാരോഗ്യം ആയുർവേദ കാഴ്ച്ചപ്പാടിലൂടെ”