November 7, 2024

ഭിന്നശേഷിക്കാരെ മന്ത്രി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ആർ വി എസ് ദേശീയ സെക്രട്ടറി

Share Now

സംസ്ഥാന ബഡ്ജറ്റിനിടയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ സമൂഹത്തിൽ കഷ്ടപ്പെടുന്ന നിരാലംബരായ ഭിന്നശേഷിക്കാരെ മൊത്തത്തിൽ അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന്.രാഷ്ട്രീയ വികലാംഗ സംഘ് ആർ.വി.എസ് ദേശീയ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ വാർത്താ കുറിപ്പിൽ പറഞ്ഞു.


ബഡ്ജറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചതിന് ധനമന്ത്രി ഭിന്നശേഷി സമൂഹത്തോട് പരസ്യമായി മാപ്പ് പറയുകയും തുടർന്ന് നിയമനടപടികൾ നേരിടുകയും വേണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത മന്ത്രി രാജിവയ്ക്കണമെന്നും രാഷ്ട്രീയ വികലാംഗ സംഘ് ആർ.വി.എസ് ദേശീയ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ വാർത്ത കുറിപ്പിൽ പറയുന്നു.

കേരള ഗവർണർ,കേരള മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി,കേരള ചീഫ് സെക്രട്ടറി,കേരള നിയമസഭാ സെക്രട്ടറി(സ്ത്രീകളുടെയും, കുട്ടികളുടെയും,ട്രാൻസ്ജെൻഡർ ഭിന്നശേഷികാരുടെയും കമ്മറ്റി), ഭിന്നശേഷി കമ്മീഷണർ, ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയതായും വാർത്താക്കുറിപ്പിൽ ഉണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് നവീകരണത്തിന് വേണ്ടി കോൺഗ്രസ് പദയാത്ര
Next post ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരം പദയാത്രികനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം