November 9, 2024

ബൈക്കിൽ എത്തിയവർ വയോധികയുടെ മാല പൊട്ടിച്ചു കടന്നു

Share Now

മലയിൻകീഴ് : ബൈക്കിൽ എത്തിയവർ വയോധികയുടെ മാല പൊട്ടിച്ചു കടന്നു. വിളപ്പിൽശാല കൊച്ചു മണ്ണയം അശ്വതി
ഭവനിൽ എൽ.ശ്രീകുമാരിയുടെ(62)മൂന്ന് പവന്റെ സ്വർണമാലയാണ് പൊട്ടിച്ചെടുത്തതായി
വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയത്.ബുധനാഴ്ച രാവിലെയാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി
ദേവി നഗറിൽ നിന്ന് വിളപ്പിൽശാല ജംഗ്ഷനിലേക്ക് നടന്നു പോകുന്നതിനിടെ
എതിരെ വന്ന ബൈക്ക് ശ്രീകുമാരിയുടെ അടുക്കലെത്തി നിറുത്തുകയും മാല
പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.പിടിവലിക്കിടെ ശ്രീകുമാരി നിലത്ത് വീണു.ഈ സമയം
ബൈക്കിന്റെ പുറകിലിരുന്നയാൾ ശ്രീകുമാരിയുടെ കഴുത്തിൽ കിടന്ന മാല ശക്തമായി
പിടിച്ച് വലിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു.

ശ്രീകുമാരിയുടെ
നിലവിളികേട്ട് സമീപവാസികൾ എത്തിയപ്പോഴെക്കും സംഘം ബൈക്കിൽ
രക്ഷപ്പെടുകയായിരുന്നു.വിളപ്പിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്
Next post കരമനയാറ്റിൽ  കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.