November 7, 2024

കേരളത്തിൽ അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്ര യാക്കിയ സർക്കാരാണ് ഭരണം നടത്തുന്നത് പാലോട് രവി

Share Now

കാട്ടാക്കട:

കേരളത്തിൽ അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്ര യാക്കിയ സർക്കാരാണ് ഭരണം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി.കെ.പി.എസ്.ടി.എ ജില്ലാസമ്മേളനം കാട്ടാക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിൽ മോദി സർക്കാർ ജനങ്ങളിൽ പക്ഷപാതം ഉണ്ടാക്കി കലാപം സ്രഷ്ടിക്കാൻ  ശ്രമിക്കുമ്പോൾ കേരളത്തിൽ സ്വജന പക്ഷപാതം നടത്തി അരാജകത്വം സ്രഷ്ടിക്കാനാണ് പിണറായി സര്ക്കാര്  ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ   ജനങ്ങളും ജീവനക്കാരും സർക്കാറിന്റെ അടിമകളാക്കി ഭരിക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെപിഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് സർക്കാറിന് ഭൂഷണമല്ല. ബജറ്റിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ആർജവം കാണിക്കണം. അനാവശ്യ ധൂർത്ത് ഒഴിവാക്കണം എന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയെ അനുഗമിച്ച ഷാജി ദാസ്,എസ് ടി അനീഷ് എന്നിവരെയും വിവിധ മികച്ച പ്രവർത്തനം നടത്തിയ കമ്മിറ്റികളെയും ആദരിച്ചു.

 മലയിൻകീഴ് വേണുഗോപാൽ,  ആർ.വി.രാജേഷ്,  കാട്ടാക്കട സുബ്രഹ്മണ്യൻ, എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായൺ, നെയ്യാറ്റിൻകര പ്രിൻസ്, എൻ. സാബു, എ.ആർ. ഷമീം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം എം. വിൻസെന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം. സലാഹുദീൻ മുഖ്യപ്രഭാഷണം നടത്തി. എം.ആർ. ബൈജു, ജി.ആർ. ജിനിൽ ജോസ്, ജെ.സജീന എന്നിവർ സംസാരിച്ചു. ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം റ്റി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

ജെ.ശശി മുഖ്യപ്രഭാഷണം നടത്തി. നിസാം ചിതറ, എസ്.വി. ഗോപകുമാർ, കാട്ടാക്കട രാമു, ടി.ഒ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ. ശ്രീകുമാർ, റ്റി.ഐ.മധു, എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ആയിരക്കണക്കിന് അധ്യാപകരുടെ പ്രകടനം കാട്ടാക്കട പട്ടണത്തെ വലംവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അക്വേറിയത്തിൽ വൻ തീപിടിത്തം
Next post ആലമുക്കു മൃഗാശുപത്രിയിൽ  ഡോക്ടർ ഇല്ല.പഞ്ചായത്ത് അംഗങ്ങൾ ആശുപത്രി ഉപരോധിച്ചു.