തൊഴിലുറപ്പ് ജോലിക്കിടെകാട്ടാക്കട നാടുകാണിയിൽ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി.
കാട്ടാക്കട:
കാട്ടാക്കട നാടുകാണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെ ആണ് കട്ടക്കോട് കരിയംകൊട് വാർഡിൽ
നാടുകാണിയിൽ കമറുദ്ദീൻ എന്നയാളുടെ ഒരേക്കറോളം വരുന്ന പുരയിടത്തിൽ
തൊഴിലുറപ്പ് തൊഴിലാളികൾ കുടിക്കാൻ വെള്ളം ചൂടാക്കാനയി വിറകു ശേഖരിക്കുന്നതിനിടെ ഒട്ടുകറ ശേഖരിക്കുന്ന റബ്ബർ ചിരട്ട കമിഴ്ത്തി വച്ച നിലയിൽ ബോംബ് കണ്ടത്. ചിരട്ടക്ക് അടിയിൽ മഞ്ഞ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിൽ ആയിരുന്നു ബോംബ് .ഉടൻ തന്നെ തൊഴിലുറപ്പ് മാറ്റ് ചുമട്ടു തൊഴിലാളികളെയും ഇവർ പഞ്ചായത്ത് അംഗങ്ങളെയും പോലീസിനെയും വിവരം അറിയിച്ചത്.
കാട്ടാക്കടയിൽ നിന്നും പോലീസ് എത്തി ആളുകളെ സമീപത്ത് നിന്ന് മാറ്റുകയും ബോംബ് സ്ക്വാഡിന് വിവരം നൽകുകയും ചെയ്തു.തൊഴിലുറപ്പ് തൊഴിലാളികളുടെ സമയോചിതമായ പ്രവർത്തി സംഭവവുമായി ബന്ധപ്പെട്ട് അപകടം ഒഴിവായി.
ബോംബ് സ്ക്വാഡ് മെറ്റൽ ഡിട്ടക്ട്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മെറ്റൽ നിർമ്മിത ബോംബ് അല്ല എന്ന് കണ്ടെത്തി.തുടർന്ന് ഇതിനെ സുരക്ഷിതമായി ഇവർ കൊണ്ട് പോകുകയും വിശദ പരിശോധന ചെറിയ കുപ്പിയിൽ പെട്രോൾ നിറച്ച് വെടിമരുന്ന് ,പാറ ചല്ലി എന്നിവ ചണം ഉപയോഗിച്ച് കെട്ടി ശേഷം ഇൻസുലേഷൻ ടെപ് പതിപ്പിച്ചു ആണ് ബോംബ് നിർമിച്ചത് എന്ന് കണ്ടെത്തി.ഇതോടെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു വിശദ അന്വേഷണം ആരംഭിച്ചു.കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ബോംബ് കണ്ടെത്തിയ സ്ഥലത്ത് കൂടുതൽ ബോംബ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധിച്ച് എങ്കിലും ഒന്നും കണ്ടെത്തിയില്ല.
സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം പോലീസ് ആരംഭിച്ചു.അടുത്തിടെ മംഗലാപുരം പോലീസ് സ്റ്റേഷന് ആക്രമണം നടന്ന സംഭവം ചേർത്തും അന്വേഷണം നടത്തുമെന്ന് അറിയുന്നു.
പുരയിടത്തിൻ്റെ സമീപം 20 വർഷങ്ങളായി താമസമില്ലാത്ത വീട്ടിൽ സമൂഹ്യ വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സന്ധ്യ മയങ്ങിയാൽ ഈ കെട്ടിടത്തിൽ നിന്നും കൂവലും വിളികളും അട്ടഹാസങ്ങളും കേൾക്കാറുണ്ടെന്നും.സ്ത്രീകൾ ഉള്പ്പെടെ അജ്ഞാതറ് പലപ്പോഴും രാത്രികളിൽ പോലും എത്തുന്നു എന്നും പരാതി ഉയരുന്നു.