November 4, 2024

12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയും ആശ്രമം നടത്തിപ്പുകാരനുമായ ആൾ പിടിയിൽ

Share Now

.

മലയിൻകീഴ്:
12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയും ആശ്രമം നടത്തിപ്പുകാരനുമായ ആൾ മലയിൻകീഴ് പോലീസിൻ്റെ പിടിയിൽ .
ആലപ്പുഴ ചേർത്തല സ്വദേശി സൂര്യനാരായണൻ
(36) നെയാണ് തക്കലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതു.

2021ൽ വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തുന്നതിനിടെയാണ് പ്രതി കുട്ടിയുടെ മാതാപിതാക്കളുമായി അടുക്കുന്നത്. പൂജയുടെ ഭാഗമായി ഈ കുടുംബം ആശ്രമത്തിൽ എത്തിയിരുന്നു ഈ കാലയളവിൽ കുട്ടിയെ പ്രതി പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത് . ഒരു വർഷത്തോളം പീഡനം തുടർന്നു വരികയും ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം പൊലീസിനെ അറിയിച്ചു.സംഭവ ശേഷം ഇയാള് തമിഴ്നാട് തക്കലയിൽ പോയി ഇവിടെ ആശ്രമം സ്ഥാപിച്ചു കഴിയവേ ആണ് പോലീസ് ഇവിടെയെത്തി ഇയാളെ
പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിനുനേരെ ആക്രമണം:ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സ്ഥലത്ത് ചോരപ്പാടുകള്‍
Next post ബജറ്റിലെ ജനദ്രോഹ നികുതികൾ പിൻവലിക്കണം : എൻ. ശക്തൻ