അനന്തപുരിയെ ഉത്സവ ലഹരിയിൽ ആക്കാൻ ത്രിശൂർ പുലികള്‍ ഇറങ്ങും
തിരുവനന്തപുരം: ചെണ്ടയുടെ വന്യ താളത്തിൽ വിവിധ വർണ്ണത്തിലുള്ള ഗർജികുന്ന പുലിമുഖ കുംഭകളിളക്കി തലസ്ഥാന നഗരിയെ ഞെട്ടിചു കൊണ്ട് ചവുട്ടി തുള്ളി ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് ഇന്ന് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ തൃശൂരില്‍ നിന്നുള്ള സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിൽ വൻ പുലികളാണ് രാജ വീഥികളിൽ നിറഞ്ഞാടാൻ പോകുന്നത്.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ്നഗരത്തിലെത്തുക.രാവിലെ പത്തിന് കനക്കുന്നില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും നെടുമങ്ങാടു നടക്കുന്ന ഓണം വിളംബര ഘോഷയാത്രയുടേയും ഭാഗമാകും.
പതിവിനു വിപരീതമായി പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം ഓണ സന്തോഷങ്ങളിൽ ചേർത്തു വയ്ക്കുന്ന ത്രിശൂർ പുലി കളിയും അങ്ങനെ തലസ്ഥാന വാസികൾക്കു ഇന്നി സുപരിചിതമാകും.
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട് ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് അണ്.ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്.
കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് .
വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽവർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണ,ഡീസൽ എന്നിവയുടെ സഹായത്തോടെ ആണ്..നാലാം ഓണം നാളിൽ വൈകുന്നേരമാണ് പുലികൾ സ്വാരാജ് റൗണ്ടിൽ ഇറങ്ങുന്നത്.
തൃശൂർ പുലിക്കളി സംഘംകോ ഓർഡിനേറ്റർ ആയ സതീഷ് നെടുമ്പുര തിരുവനന്തപുരം ഓണം ഘോഷയാത്ര,ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളി, കോഴിക്കോട് ബേപ്പൂർ ഫെസ്റ്റ് കൂടാതെ തമിഴിലും, മലയാളത്തിലുമുള്ള നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും മറ്റും പുലിക്കളി ചെയ്തിട്ടുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്റ്റേജ് ഷോകളും സതീഷ് ചെയ്യുന്നു.