കുട്ടികളിൽ കായിക ക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കേണ്ടത് അനിവാര്യം. മന്ത്രി വി ശിവൻകുട്ടി.
വിളപ്പിൽശാല:
കുട്ടികളിൽ കായിക ക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കുന്നത്തിനു വേണ്ടി കുട്ടികളുടെ പ്രായത്തിനു അനുയോജ്യവും വൈവിധ്യമുള്ളതുമായ കായിക പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പ്രൈമറി തലം മുതൽ നടപ്പിലാക്കേണ്ടതുണ്ട്.ഇതു സാധ്യമാകുന്നതിനു പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി ഒരു കൈപുസ്തകം തയാറാക്കിയിട്ടുണ്ട്. ഇത് ഏതൊരു അധ്യാപകനും വായിച്ചു ഗ്രസിച്ചു ലഘുവായി കുട്ടികൾക്ക് പകർന്നു നൽകനാകും എന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരളത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 345 യു പി ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ളസ് മുറികളുടെ സംസ്ഥാന തല ഉദ്ഘടനവും സ്പോർട്സ് മാനുവൽ പ്രകാശനവും വിളപ്പിൽശാല യു പി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. കേരളത്തിലെ 345 ആ.യു പി സ്‌കൂൾ ക്ലാസ്സ് മുറികളാണ് സ്മാർട്ട് ആയത്.. കേരള ഇൻഫ്രസ്ട്രക്ച്ചർആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ആണ് പദ്ധതി ഏറ്റെടുത്തു നടപ്പാകിയത്.ക്ളസ് മുറിയുടെ ഉദ്‌ഘാടന ശേഷം കുട്ടികളുമൊത്തു സ്മാർട്ട് ടിവി വീക്ഷിച്ചു കുട്ടികളോട് കുശലം പറഞ്ഞ ശേഷമാണ് മന്ത്രി ഉദ്‌ഘാടന വേദിയിൽ എത്തിയത്.കാട്ടാക്കട എം എൽ എ ഐ ബി സതീഷ് അധ്യക്ഷനായ ചടങ്ങിൽ സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്റ്റർ ഡോ സുപ്രിയ എ ആർ, ഡിപിസി ഇൻ ചാർജ് ബി ശ്രീകുമാരൻ, പ്രഥമ അധ്യാപകൻ അജിത് കുമാർ എം, വിളപ്പിൽ രാധാകൃഷ്ണൻ, ലില്ലിമോഹൻ, ഡി ഷാജി,പിടിഎ പ്രസിഡന്റ് ബിജു പി എസ് നായർ തുടങ്ങിയവർ സാന്നിഹിതരായി.