November 2, 2024

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു  ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Share Now

കാട്ടാക്കട .സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം  നടത്തി. മുഖ്യമന്ത്രിയുടെ കോലവുമായി ഉണ്ടപ്പാറ യിൽ നിന്ന് ആരംഭിച്ച പ്രകടനം പൂവച്ചൽ ജംഗ്ഷനിൽ സമാപിച്ചു. ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായി . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് 

എ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു .എൽ .രാജേന്ദ്രൻ, പി രാജേന്ദ്രൻ ,എഎസ് ഇർഷാദ് ,ശ്രീക്കുട്ടി സതീഷ്, ആർ അനൂപ് കുമാർ , അഡ്വ.ആർ രാഘവലാൽ, ലിജു സാമുവൽ ,യു ബി അജിലാഷ് ,ജിജോമോൻ ജിഎ,സോണിയ ഇ കെ  എം ഫസിലുദ്ദീൻ, രാജഗോപാലൻ നായർ എന്നിവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പച്ചക്കറി കച്ചവടക്കാരിയുടെ 17000 രൂപയും വീടിന്റെ താക്കോലും കള്ളൻ കൊണ്ടു പോയി.
Next post ബിരിയാണി ചെമ്പുമായി പ്രകടനം നടത്തി ബിജെപി