November 9, 2024

യുവമോർച്ച പ്രതിഷേധ മതിലൊരുക്കി.

Share Now

മാറനല്ലൂർ: ഊരുട്ടമ്പലം ഹൈടെക് വില്ലേജ് ഓഫീസ് മതിൽ അനധികൃതമായി പൊളിച്ചു നീക്കുകയും പുനർ നിർമ്മിക്കാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച ഊരൂട്ടമ്പലം ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മതിൽ നിർമ്മിച്ചു. പ്രതിഷേധപരിപാടി
യുവമോർച്ച തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നന്ദു പാപ്പനംകോട് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഊരുട്ടമ്പലം ഏര്യാ പ്രസിഡൻ്റ് സംഗീത് പെരുമുള്ളൂർ അധ്യക്ഷനായി. യുവമോർച്ച ഏര്യാ സെക്രട്ടറി
നിതീഷ്, കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് അരുൺ ദർശ്,
ബിജെപി മണ്ഡലം പ്രസിഡൻ്റ് സുധീഷ് തിരുനെല്ലിയൂർ, വൈസ് പ്രസിഡൻ്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ, ഊരുട്ടമ്പലം ഏര്യാ പ്രസിഡൻ്റ് അജികുമാർ,
മാറനല്ലൂർ ഏര്യാ പ്രസിഡൻ്റ് മണികണ്ഠൻ,
ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ഷാജിലാൽ,
വാർഡംഗങ്ങളായ
മായ പി എസ്, ആശ,
മണികണ്ഠൻ,
വി വി ഷീബാ മോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാചകവാതക വിലവര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കെ.സുധാകരന്‍ എംപി
Next post പന്നിയോടു   സുകുമാരൻ വൈദ്യർ നൽകിയ ഭൂമിയിൽ പരിശോധനക്ക് എത്തി.