November 4, 2024

കഞ്ചാവുമായി പ്രതികളെ എക്സൈസ് സാഹസികമായി പിടികൂടി.

Share Now

കൊലപാതക കേസുൾപ്പടെയുള്ള പ്രതികളാണ് പിടിയിലായത്.

കാട്ടാക്കട:

 വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേരെ കാട്ടാക്കട എക്സൈസ് സംഘം സാഹസികമായി പിടികൂടി. കാട്ടാക്കട തൂങ്ങാംപാറ ഹരിജൻ കോളനിയിൽ അപ്പൂസ് എന്ന ഉമേഷ് രാജി(23) നെ അരക്കിലോ കഞ്ചാവുമായും, മയിലാടി സ്വദേശി ആദിത്യൻ അശോക(19) നെ 200 ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഉമേഷ് രാജ് കുട്ടികൾക്കുൾപ്പെടെ കഞ്ചാവ് എത്തിച്ച് നൽകുന്ന ആളും സ്ഥിരം ക്രിമിനലുമാണെന്ന് എക്സൈസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരും കുറച്ചുനാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ഞയറാഴ്ച പ്രതികൾ സ്ഥലതുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമം നടത്തി.ഇതിനിടെ ഉദ്യോഗസ്ഥർ മൽപിടിത്തത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു . കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ നവാസിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഇൻസ്‌പെക്ടർ മോനി രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്.ജയകുമാർ, വി.ഗിരീഷ്, സിവിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ.രജിത്, ടി.വിനോദ്, മണികണ്ഠൻ, സാദു പ്രഭാ ദാസ്, ശ്രീജിത്ത്, ജുനൈദാ ബീവി, ഡ്രൈവർ അനിൽകുമാർ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു.
Next post ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മറിച്ചിട്ടു. തൂക്കു വിളക്കുകൾ പൊട്ടിച്ചു നിലത്തു കൂട്ടിയിട്ടു. മൂന്ന് സുരക്ഷാ ക്യാമറയും കള്ളൻ കൊണ്ടുപോയി.