November 9, 2024

പാചകവാതക വിലവർധന : റോഡിൽ അടുപ്പുകൂട്ടി കഞ്ഞി വച്ചു പ്രതിഷേധിച്ചു.

Share Now

കാട്ടാക്കട:ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക  വില വീണ്ടും വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കഞ്ഞി വച്ചു പ്രതിഷേധിച്ചു  കാട്ടാക്കട കെഎസ്ആർടിസി ബാസ്റ്റാണ്ടിനു മുന്നിൽ   നടന്ന പ്രതിഷേധ പരിപാടിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാട്ടാക്കട ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മേരി സ്റ്റെല്ല അധ്യക്ഷത വഹിച്ചു. ഏരിയാകമ്മിറ്റി സെക്രട്ടറി ലതാകുമാരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അസീനാമോൾ,മഹിളാ ഏരിയ പ്രസിഡന്റ് അജിത,ജെ. ബിജു, ബി.ജെ സുനിത, അനസൂയ, തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പ്രതിഷേധകാർക്കും പൊതു ജനത്തിനും കഞ്ഞി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയപാതാ വികസനത്തിന്  21,583 കോടി രൂപ നഷ്ടപരിഹാരം  നൽകി: മന്ത്രി മുഹമ്മദ് റിയാസ്
Next post ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്