November 4, 2024

പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ദുരൂഹത എന്നു ബന്ധുക്കൾ

Share Now

പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ദുരൂഹത എന്നു ബന്ധുക്കൾ
കള്ളിക്കാട്.
കള്ളിക്കാട് പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു .കള്ളിക്കാട് നാൽപറകുഴി
ബഷീർ ഷീല ദമ്പതികളുടെ മകൾ തസ്ലിമ 17 ആണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്‌.രാത്രിയിൽ ഒരു ഫോൺ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേർന്ന ബാത്റൂമിലെ ഷവറിൽ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കൾ മൊഴി നൽകി.ഷീലയും സഹോദരനും ബാത്റൂമിലെ വാതിൽ പൊളിച്ചു കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.നെയ്യാർ ഡാം പോലീസ് പരിശോധന നടത്തി.വീട്ടുകരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാണാതായ യുവാവിൻ്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തി.
Next post 20 ലക്ഷം പേർക്ക് തൊഴിൽ നൽകും : എം വി ഗോവിന്ദൻ മാസ്റ്റർ