കാലഘട്ടത്തിനു അനുസരിച്ചു കെ എസ് ആർ റ്റി സി രീതികളും മാറണമെന്ന് അഡ്വ. ജി സ്റ്റീഫൻ എം എൽ എ
കാട്ടാക്കട:
കാലഘട്ടത്തിനു അനുസരിച്ചു കെ എസ് ആർ റ്റി സി രീതികളും മാറണമെന്ന് അഡ്വ. ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു.കെ എസ് ആർ റ്റി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൺറോ തുരുത്തിലേക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അരുവിക്കര എം എൽ എ ജി സ്റ്റീഫൻ.
ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വകുപ്പ് പരമ്പരാഗത, പാരമ്പര്യ രീതികൾ മാറി കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടു വരണം എങ്കിലേ കെ എസ് ആർ റ്റി സി നിലനിൽക്കു വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ബജറ്റ് ടൂറിസം പദ്ധതി ഈ മാറ്റത്തിന്റെ തുടക്കമാണ് ജനങ്ങൾ ഇതു ഏറ്റെടുക്കും എന്നു വിശ്വസിക്കുന്നു. ഗ്രാമ വണ്ടി എന്ന ആശയവും ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇതു സംബന്ധിച്ചു ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം കഴിഞ്ഞു.ഇത് നടപ്പിലാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് റൂട്ടുകൾ ക്രമീകരിക്കാനാകും. എന്നും ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു. ആവേശത്തോടെയാണ് കാട്ടാക്കടയിലെ വിവിധ പ്രദേശത്തു നിന്നും വിവിധ മേഖലകളിൽ ഉള്ളവർ വിനോദയാത്രയിൽ പങ്കെടുക്കുന്നത്. ആനവണ്ടി പ്രേമികളും ഈ യാത്രയിൽ പങ്കുചേരുന്നുണ്ട്.രാവിലെ ആറു മണിക്ക് കാട്ടാക്കട, മലയിൻകീഴ്,തിരുമല ,ഇടപ്പഴിഞ്ഞി ,തമ്പാനൂർ വഴി കൊല്ലം, ശാബ്രാണികൊടി, കൊല്ലം കടപ്പുറം, മൺറോ തുരുത്തു എന്നിവിടെയെല്ലാം സഞ്ചരിച്ചു 9 30 ഓടെ കാട്ടാക്കടയിൽ തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ മാസം 30 നും ബജറ്റ് ട്യൂറിസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 40 ബുക്കിംഗ് ആയാൽ റൂട്ട് ഷെഡ്യൂൾ ചെയ്യാനാകുമെന്നു അധികൃതർ പറഞ്ഞു. കെ എസ്.ആർ റ്റി സി സൈറ്റിലും കാട്ടാക്കട ഡിപ്പോയിലും യാത്രക്കാർക്ക് വിനോദ യാത്ര ബുക്ക് ചെയ്യാൻ സംവിധാനം ഉണ്ടെന്നു കോ ഓർഡിനേറ്റർ കോഡിനേറ്റർ കെ. എസ്. ജയചന്ദ്രൻ,കൺവീനർ കെ .എം. സജീവ്, ജനറൽ കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ അലക്‌സാണ്ടർ, ഡിപ്പോ എ ഡി ഇൻ ചാർജ് സലിം കുമാർ,സുരേഷ് കുമാർ, മുഹമ്മദ് ഷൂജാ, രജേന്ദ്രൻ,എസ് ചന്ദ്രൻ,എന്നിവർ പങ്കെടുത്തു.