രാത്രിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേര്‍ക്ക് പരിക്ക്
കാട്ടാക്കട-
രാത്രിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേര്‍ക്ക് പരിക്ക് കാട്ടാക്കട- തിരുവനന്തപുരം റോഡില്‍ കിള്ളിയിൽ ആണ് രാത്രി 8 30 ഓടെ അപകടം ഉണ്ടായത്. ടേസ്റ്റി ഹോട്ടലിനു സമീപം വച്ച് കാട്ടാക്കട ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ പോകുകയായിരുന്ന ആൾട്ടോ കാറും ആണ് കൂട്ടയിടിച്ചത്.കാറിലെ ഫ്‌ളാഷ് കണ്ണിൽ അടിച്ചു നിയന്ത്രണം തെറ്റിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.മഴയും ഉണ്ടായിരുന്നു.
പേരൂർക്കട അമ്പലമുക്ക് സ്വാദേശികൾ ആയ അഞ്ചു പേർ ആൾട്ടോ ഡ്രൈവർ അരുൺജയ് (36) അരുണിമ (31) സഹോദരി പുത്രി അനന്യ (9)ആരോമൽ 6മാസം അരുണിന്റെ മാതാവ് വനജ (58) ആഹാന (2) എന്നിവരും നെയ്യർഡാം അഞ്ചുമരംകാല സ്വാദേശികൾ ആയ വിജീന്ദ്രൻ (32) രഞ്ജിത്ത് (31)ധന്യ (28)തഷ് വി 9 മാസം, നൈറ 10 മാസം എന്നിവർക്കും ആണ് പരിക്ക്.
അരുണിന്‍റെ മകന്‍ ആറുമാസം പ്രയമുള്ള ആരോമലിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
കാറുകള്‍ തമ്മിലിടിച്ചതും തുടര്‍ന്ന് എയര്‍ ബാഗ് പൊട്ടിയ ശബ്ദവും കേട്ടാണ് കടകളിലുണ്ടായിരുന്നവരും നാട്ടുകാരും അപകട സ്ഥലത്തേയ്ക്ക് ഓടി കൂടിയത്. ഇവർ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുക്കാനും ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞു. അപകടത്തില്‍ പരേക്കേറ്റ് കാറിലുള്ളിലായിരുന്നവരെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റില്‍ പ്രവേശിപ്പിച്ചു.അപടത്തെ തുടര്‍ന്ന് കാട്ടാക്കട- തിരുവനന്തപുരം റോഡില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു..ഒടുവില്‍ പൊലീസെത്തി കാറുകള്‍ മാറ്റിയതോടെയാണ് ഗതാഗത തടസം മാറിയത്.അകടത്തില്‍പ്പെട്ട വാഹനങ്ങളുടെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.