November 4, 2024

കാർ തകർത്ത സാമൂഹ്യ വിരുദ്ധരെ പിടികൂടണം; യൂത്ത്‌ ലീഗ്

Share Now

യൂത്ത്ലീഗ് ആലമുക്ക്  യൂണിറ്റ് പ്രസിഡന്റ് സജീർഷായുടെ വാഹനം അടിച്ച് തകർത്ത അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം — യൂത്ത് ലീഗ് 
പൂവച്ചൽ: ഇരുട്ടിന്റെ മറവിൽ മുസ്ലീം യൂത്ത് ലീഗ് ആലമുക്ക് യൂണിറ്റ് പ്രസിഡന്റ് സജീർഷാ യുടെ വാഹനം അടിച്ച് തകർത്ത സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ  സാമൂഹ്യ വിരുദ്ധരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി  ആവശ്യപ്പെട്ടു.ഇത്തരം അക്രമം തടയാൻ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.അസീസ് സെക്രട്ടറി  അബ്ദുൽഖാദർ മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം പൂവച്ചൽ ഷമീർ,മുഹമ്മദ് ഇസ്മയിൽ,ജലാലുദീൻ,   റിയാസ് മുഹമ്മദ്,  സനോഫർ  നൗഷാദ്,മീരാസാഹിബ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post യൂത്ത്‌ ലീഗ് നേതാവിന്റെ കാർ സാമൂഹ്യ വിരുദ്ധർ തകർത്തു
Next post കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും