November 8, 2024

കെ.എസ്.ഇ.ബി.യിലെ കരാർ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം.

Share Now

വെള്ളനാട്:വെള്ളനാട് നടന്ന  ബൈക്ക് അപകടത്തിൽ വെള്ളനാട് കെ.എസ്.ഇ.ബി.യിലെ കരാർ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം വാടകയ് താമസിച്ചു വരുന്ന ഡേവിഡ് യേശുദാസ്(28) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.45 ഓടെ  വെള്ളനാട്  ബി.എസ്.എൻ.എൽ.ഓഫീസിനു മുൻവശത്ത് വച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് ബി.എസ്.എൻ.എൽ ഡി.പി ബോക്സിൽ ഇടിച്ചു കയറി.തലയ്ക്ക്  ഗുരുതരമായ പരുക്കേറ്റ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
                    വെള്ളനാട് കെ.എസ്.ഇ.ബി.യിലെ കരാർ തൊഴിലാളിയാണ് ആണ്.വെള്ളനാട് നിന്നും കുളക്കോട് ഭാഗത്തേക്ക് ഭക്ഷണം വാങ്ങാൻ  വരുമ്പോഴായിരുന്നു അപകടം  .
ബൈക്കിൽ ഒരു സുഹൃത്തുo  ഒപ്പം ഉണ്ടായിരുന്നു. അയാൾക്കും പരിക്കുണ്ട്.ജുവനൈൽ ഹോമിൽ നിന്നും വെള്ളനാട് മിത്ര നികേതനിലെ അന്തേവാസിയായ ഡേവിഡും സഹോദരനും അവിടെ നിന്നും ഇറങ്ങി വെള്ളനാട് താമസിച്ചു വരികയായിരുന്നു.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാലാഞ്ചിറയിലെ സഹോദരിയുടെ വീട്ടിൽ എത്തിച്ച് സംസ്ക്കരിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്നിയോടു   സുകുമാരൻ വൈദ്യർ നൽകിയ ഭൂമിയിൽ പരിശോധനക്ക് എത്തി.
Next post കെആര്‍എംയുവിന്റെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പ് ശില്പശാലയില്‍