November 2, 2024

1000 റേഷൻ കടകൾ ആധൂനിക വൽക്കരിക്കും. ഒരുലക്ഷം പേർക്ക് ഉടൻ റേഷൻ കാർഡ്.മന്ത്രി ജി ആർ അനിൽ.

Share Now

വിശപ്പുരഹിത കേരളംസംസ്ഥാനത്ത് 35 സുഭിക്ഷ ഹോട്ടലുകൾക്ക്  തുടക്കം1000 റേഷൻ കടകൾ ആധൂനിക വൽക്കരിക്കും. ഒരുലക്ഷം പേർക്ക് ഉടൻ റേഷൻ കാർഡ്.മന്ത്രി ജി ആർ അനിൽ.കാട്ടാക്കട: സംസ്ഥാനത്തെ 1000 റേഷൻ കടകൾ ആധൂനിക വൽക്കരിക്കും. എല്ലാ യൂട്ടിലിറ്റി സംവിധാനവും ഇതോടനുബന്ധിച്ച് കൊണ്ടുവരും ഇതിനായുള്ള ചർച്ചകളും നടപടികളും പുരോഗമിക്കുകയാണ് എന്നും സംസ്ഥാനത്തു ഒരുലക്ഷം പേർക്ക് ഉടൻ പുതിയ കാർഡ് വിതരണം ചെയ്യുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.വിശപ്പുരഹിത കേരളം സാധ്യമാക്കുന്നതിനായി കേരള സർക്കാർ പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ 35 സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാന തല ഉദ്‌ഘാടനം കാട്ടാക്കട സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ.അനിൽ. റേഷൻ കാർഡ് അര്ഹത പെട്ടവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ നടപടിക്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നു.   അനര്ഹരുടെ കയ്യിലിരുന്ന 17200 കാർഡുകൾ തിരികെ എത്തി 152000 പേർക്ക് പുതിയ കാർഡ് വിതരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ കേരളത്തിൽ ഒരു ലക്ഷം കാർഡ് വിതരണത്തിനു തയാറായി കഴിഞ്ഞു.വലിയ ജനകീയ ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലാണ് ഏറ്റവും അധികം കാർഡുകൾ.എന്നും മന്ത്രി പറഞ്ഞു.ഇതു കൂടാതെ ഭക്ഷ്യ വകുപ്പ് വിതരണം ചെയ്യുന്നവയുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്ന ആവശ്യവും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ കാട്ടാക്കട സപ്പ്‌ളൈ ഓഫിസിൽ നിന്നും വിരമിച്ച സപ്പ്‌ളൈ ഓഫീസർ ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. ശേഷം സുഭിക്ഷ ഹോട്ടലിൽ എത്തി സുഭിക്ഷമായി ഊണും പായസവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.
ഐ .ബി. സതീഷ്   എംഎൽഎ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ ,ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎഎസ്,  പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ.ഡി.സജിത് ബാബു ഐഎഎസ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ, എസ് വിജയകുമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൻ്റെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിന് കാര്യക്ഷമവും അഴിമതിരഹിതവും സുതാര്യവുമായ ഒരു പൊതുവിതരണ സംവിധാനം ഒരുക്കുന്നതിനു പുറമെ  പദ്ധതിയാണ് വിശപ്പുരഹിത കേരളം പദ്ധതി.കേരളത്തിലെ എല്ലാ മനുഷ്യർക്കും ഭക്ഷ്യപ്രാപ്രത ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സുഭിക്ഷ, ഹോട്ടലുകൾ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ ഘട്ടമായാണ്  35 സുഭിക്ഷ ഹോട്ടലുകൾ ഉദ്ഘാടനം നടന്നത്.20 രൂപയ്ക്കാണ് ഊണ്, 30 രൂപ ആണ് മത്സ്യത്തിന്. നാലു കൂട്ടുകറികളും, മൂന്നു ഒഴിച്ചുകകുറികളും സുഭിക്ഷ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 20 ലക്ഷം പേർക്ക് തൊഴിൽ നൽകും : എം വി ഗോവിന്ദൻ മാസ്റ്റർ
Next post ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ മന്ദിരോദ്ഘാടനം