November 4, 2024

കെ എസ് ആർ റ്റി സി ബാസ്റ്റാണ്ടിൽ വിദ്യാർഥികൾ ചേരി തിരഞ്ഞു സംഘർഷം

Share Now

കാട്ടാക്കട: കാട്ടാക്കട കെ എസ് ആർ റ്റി സി ബാസ്റ്റാണ്ടിൽ വിദ്യാർഥികൾ ചേരി തിരഞ്ഞു സംഘർഷം. വാണിജ്യ സമുച്ഛയത്തിലെ സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. അൻപതോളം പേര് അഴിഞ്ഞാടി. ചൊവാഴ്ച ഉച്ചതിരിഞ്ഞു 2 40 മുതൽ 3 വരെയാണ് യാത്രക്കാരെയും സ്ഥാപനങ്ങളിൽ ഉള്ളവരെയും പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്.
പ്ലടു പരീക്ഷ കഴിഞ്ഞെത്തിയവർ ആണ് ഈ ആക്രമണത്തിന് പിന്നിൽ. ആദ്യം കെഎസ്ആർടിസി ഡിപ്പൊക്കുള്ളിലാണ് സംഭവം നടന്നത്. തുടർന്ന് യാത്രക്കാർ ചോദ്യം ചെയ്‌തതോടെ ഇവർ വാണിജ്യ സമുച്ഛയത്തിലെ  താഴത്തെ നിലയിൽ എത്തി. അപ്പോൾ തന്നെ നിരവധി ബൈക്കുകളിൽ ആയുധങ്ങളുമായി എത്തിയർ ആക്രമണം നടത്തുകയായിരുന്നു. ഇതിൽ ഒരാൾക്കു തലയ്ക്കു പരിക്കുള്ളതായി വ്യാപരികൾ പരായുന്നു. ഒപ്റ്റിക്കൽ കടയുടെ മുൻവശത്തെ ഗ്ലാസുകൾ ആണ്  സംഘർഷത്തിനിടെ അടിച്ചു തകർത്തത്. പരിസരത്തു നിന്നും ഇവർ കൊണ്ടു വന്നതെന്നു കരുതുന്ന കമ്പികൾ പോലീസ് കണ്ടെടുത്തു. 
കാട്ടാക്കട ബസ് സ്റ്റാൻഡിൽ  പൂവാലൻമാരുടെയും സാമൂഹ്യ വിരുദ്ധരുടെ ശല്യവും പിടിച്ചു പറിയും പതിവാണ്. രണ്ടുമാസത്തിനിടെ വിദ്യാർത്ഥികൾ തമ്മിലും അല്ലാതെയും നടന്ന സംഘട്ടനങ്ങൾ പത്തോളമാണ്. യാത്രക്കാരോ സ്ഥാപന ഉടമകളോ ഓട്ടോ റിക്ഷ തൊഴിലാളികളോ വിവരം പോലീസിൽ അറിയിച്ചു അവർ എത്തുമ്പോഴേക്കും സംഘങ്ങൾ നാലുപാടും ചിതറി ഓടിയിരിക്കും.പോലീസ് എത്തിയാലും വിദ്യാർത്ഥികൾ, പ്രായപൂർത്തി ആകാത്തവർ എന്ന പഴുത് അക്രമികൾക്ക് തുണയാകുന്ന സ്ഥിതിഥിയാണ്. വിരട്ടിയാലോ പിടിച്ചാലോ പഴി പൊലീസിന് നേരെ ആകുമെന്ന ഭയം പോലീസിനും ഉണ്ട്.
പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടായിരുന്ന കെ എസ് ആർട്ടീസി ഡിപ്പോയിൽ ഇതിന്റെ പ്രവർത്തനം പുനഃരാരംഭിക്കണമെന്ന ആവശ്യം പോലീസ് എണ്ണത്തിൽ കുറവെന്ന കാരണത്താൽ നാളിതുവരെ നടപടി ആയിട്ടില്ല.പോലീസ് ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതികൾ  നിരവധിയാണ്. 
കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളും പടികെട്ടിന്റെ പരിസരവും   കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധരുടെയും പൂവാലൻ മാരുടെയും വിളയാട്ടം നടക്കുന്നത്.യാതൊരു.മറയുമില്ലാതെ ആണ്പെൺ വ്യത്യാസമില്ലാതെ ഇവിടുത്തെ ലീലാവിലാസങ്ങൾ.ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ അവർക്ക് അസഭ്യവർഷമാകും ഇവരുടെ വക.പിന്നീട് ഉണ്ടാകുന്ന പുലിവാല് ഓർത്ത് ഇവരും ഒന്നും കണ്ടില്ല എന്നു നടിക്കേണ്ട അവസ്ഥയാണ്.
സുരക്ഷ ജീവനക്കാരുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ ഇവരെ കൊണ്ടു മാത്രമാകില്ല. നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാർക്ക് നേരം കൈയേറ്റ ശ്രമങ്ങളും പതിവാണ്
    നിരോധിത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും മദ്യവും  വരെ  സുലഭമായ ഇവിടെരാവിലെയും വൈകുന്നേരവും  സ്‌കൂൾ  ഓഫീസ് സമയങ്ങളിൽ എങ്കിലും പോലീസ് നിരീക്ഷണം വേണമെന്ന ആവശ്യം ഇന്നിയെങ്കിലും നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.പോലീസിനെ നിയോഗിച്ചാൽ ഏറെ കുറെ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന വിലയിരുത്തലാണ് ഈ ആവശ്യത്തിനു പിന്നിൽ. 
കെ എസ് ആർ ടിയുടെ  അധീനതയിൽ ഉള്ള വാണിജ്യ സമുച്ഛയത്തിലെ പ്രശ്നങ്ങൾക്കൊന്നും പ്രതികരിക്കാൻ കെ.എസ്.ആർ ടി അധികൃതർ തയ്യാറുമല്ല എന്നതും വൻ പ്രതിഷേധങ്ങൾക്ക് ഇടയാകുന്നുണ്ട്. 
സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ തൊഴിൽ തർക്കം എസ് കെ ട്രേഡേഴ്സിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി  പ്രതിഷേധവും പട്ടിണി സമരവും.
Next post ജീവജാലകം രചനകൾ ക്ഷണിക്കുന്നു