കരട് വിജ്ഞാപനം;മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു
തിരുവനന്തപുരം :
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകൾ കൂടി ഉൾപ്പെടുത്തി സംരക്ഷിതമേഖലയാക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരായ പരാതികൾ കേന്ദ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ചേബറിൽ ചേർന്ന യോഗം തീരുമാനിച്ചുജനവാസപ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. അരുവിക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വിതുര,കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങൾ നിർദിഷ്ട സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാർ സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. അമ്പൂരി ഗ്രാമപഞ്ചായ്ത് തിങ്കളാഴ്ചയും,കള്ളിക്കാട് പഞ്ചായത്തു വ്യാഴാഴ്ചയും ഹർത്താൽ ആചരിച്ചിരുന്നു.
യോഗത്തിൽ മന്ത്രിക്ക് പുറമേ അരുവിക്കര എം എൽ എ അഡ്വ:ജി.സ്റ്റീഫൻ, പാറശ്ശാല എം എൽ എ സി കെ ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഡി സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ മണികണ്ഠൻ ( കുറ്റിച്ചൽ )അഡ്വ: ബാബുരാജ് ( വിതുര ) പന്ത ശ്രീകുമാർ ( കള്ളിക്കട് ) വത്സല രാജു ( അമ്പൂരി ) എന്നിവരും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു
More Stories
‘കുഴൽപ്പണ കേസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; സതീശ് സിപിഐഎമ്മിന്റെ ടൂൾ’; ശോഭ സുരേന്ദ്രൻ
ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീശെന്ന് ശോഭ സുരേന്ദ്രൻ. സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ...
‘ബിജെപി വിട്ടിട്ടില്ല’; പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സന്ദീപ് വാര്യർ
താൻ ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സിപിഎമ്മുമായി...
വിമർശനങ്ങൾക്കൊടുവിൽ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ; കമ്മിറ്റി രൂപീകരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ ചെയര്മാൻ
സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. വ്യാപക വിമർശനങ്ങൾ കണക്കിലെടുത്ത് രണ്ടാം ഘട്ടം പരിഷ്കരിക്കാനാണ് തീരുമാനം. ഇതിനായി പഠനം നടത്താൻ...
നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി; മരിച്ചത് കിണാവൂർ സ്വദേശി
കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി. കിണാവൂർ സ്വദേശി രതീഷ് (32 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവത്തിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ...