November 2, 2024

ഉണ്ണിമിശീഖാ പളളിയുടെ  പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം

Share Now

തിരുവനന്തപുരം വെളളറട കിളിയുര്‍  ഉണ്ണിമിശീഖാ പളളിയുടെ  പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം. പളളി പണികള്‍ക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും ഇടവക വികാരിയടെ ഫോണും നഷ്ടപെട്ടു. തിങ്കളാഴ്ച വൈകിട്ട 3 നും 4 നും ഇടക്കാണ് മോഷണം നടന്നത്. പളളിവികാരി ഫാ. എം കെ ക്രിസ്തുദാസ് തൊട്ടടുത്ത് വൈദ്യശാലയില്‍ മരുന്നിനായി പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. പളളിമേടയുടെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് ഉളളില്‍ കടന്ന കളളല്‍ പളളിവികാരിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മുഴുവന്‍ മോഷ്ടിക്കുകയായിരുന്നു.

  ഇടവകാ പപളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ഉപ ഇടവകയുടെ നിര്‍മ്മാണവുമായും ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം പിന്‍ വലിച്ച ഒന്നരലക്ഷം രൂപയും അമ്പതിനായിരത്തോളം രൂപയുടെ കാണി്ക്കയുമാണ് കവര്‍ന്നത്അതേസമയം വൈദികന്‍ പളളിയില്‍ നിന്ന് പുറത്തേക്ക് പൊകുമ്പോള്‍ അപരിചിതനായ ഒരു  യുവാവ് പളളിയിലേക്ക് പോകുന്നത് കണ്ടെന്നും. പളളിയുടെ സെമിത്തേരിയില്‍ തിരിതെളിക്കാന്‍ വന്നവരായിരിക്കും എന്ന് കരുതി കൂണുതല്‍ ശ്രദ്ധിച്ചില്ല എന്നും വൈദികന്‍ പറഞ്ഞു. വെളളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം
Next post സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ല ഒരുങ്ങുന്നു.