November 2, 2024

തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല

Share Now


കാട്ടാക്കട:തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല.തൊഴിൽ നിഷേധത്തെ കയ്യും കെട്ടി നോക്കി നിൽകനാകില്ല എന്ന് ചുമട്ടു തൊഴിലാളി  ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു പറഞ്ഞു.കാട്ടാക്കട പൊന്നറയിൽ  ആരംഭിച്ച എസ് കെ ട്രേഡേർഴ്‌സ് തൊഴിൽ നിഷേധിക്കുന്നു എന്നു ആരോപിച്ചു സംയുക്ത യൂണിയൻ നടത്തിവരുന്ന പട്ടിണി സമരം അഞ്ചാം ദിനത്തിൽ തൊഴിലാളികളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ.സ്ഥാപന ഉടമകൾ എല്ലാം സ്വന്തം നിലക്ക് തൊഴിൽ കാർഡ് സംഘടിപ്പിച്ചു ആരെയെങ്കിലും തൊഴിലാളിയാക്കിയാൽ ഇത് ഉപജീവനമായി കരുതുന്ന തൊഴിലാളികൾ എങ്ങനെ ജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ദിവസം ലോഡുമായി എത്തിയ ലോറി തടയുന്നതുൾപ്പടെയുള്ള പ്രതിഷേധം നടത്തുകയും പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.അതേ സമയം നടത്തിയ ചർച്ചകളിൽ ആർക്കും ദോഷകരമല്ലാത്ത തീരുമാനം അറിയിക്കുകയും 10 പേർക്ക് സ്ഥിര ജോലി നല്കുന്നതടക്കം അഭിപ്രായം പറയുകയും ചെയ്തിരുന്നു.ഇതു സമ്മതിക്കാതെ പട്ടിക അനുസരിച്ചു വിവിധ കൂലികൾ ആവശ്യപ്പെട്ടാൽ   അതു നൽകാൻ ആകില്ല എന്നും നിയമപരമായി പ്രശ്നത്തെ നേരിട്ട് കോടതി ഉത്തരവ് പ്രകാരം മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം എന്നു ഉടമ പറഞ്ഞു. അതേ സമയം സമരം കടുത്ത പ്രക്ഷോഭത്തിലേക്ക്‌ പോകുമെന്ന മുന്നറിയിപ്പാണ് യൂണിയൻ നേതാക്കൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ  റംസാൻ റിലീഫ്
Next post വീട്ടിൽ പ്രസവിച്ച ആസാം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ