November 9, 2024

ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം

Share Now

ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു എത്തിയ സംഘം  ഇതര സംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദിച്ചു.ആള് മാറി മർദിച്ചത് എന്ന് വിവരം.
കാട്ടാക്കട:ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു എത്തിയ സംഘം  ഇതര സംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദിച്ചു.കാട്ടാക്കടയിൽ അഞ്ചു തെങ്ങിൻമൂടിൽ  കോടതി സമുച്ഛയതിനായി നിർമ്മാണം നടക്കുന്ന പുരയിടത്തിൽ തിങ്കളാഴ്ച രാത്രി  9 മണിയോടെ ആയിരുന്നു   സരസ്വതി കൺസ്ട്രക്ഷൻസിലെ ഇരുപതോളം വരുന്ന തൊഴിലാളികൾക്ക് നേരെ മദ്യപിച്ചു എത്തിയവരുടെ അതിക്രമം.ആക്രമണത്തിൽ വെസ്റ്റ് ബംഗാൾ നടവ ജലബഗുരി  ബാനർഹട്ട് സ്വദേശി കാർത്തിക്ക് മണ്ഡൽ 29, ജെൽ പൈഗുരി,ധൂപ് ഗുരി,പശ്ചിമല്ലിക്ക്പരയിൽ   തപസ് സർക്കാർ 30,  വെസ്റ്റ് ബംഗാൾ ,  ബാക്‌സിസ്പുർ സ്വദേശി ഗണേഷ് നായക് 39,  ബാക്‌സിസ് പുർ, സ്വദേശിയായ ഗാന്ധി മണ്ഡൽ 35, തുടങ്ങി ഏഴോളംപേർക്ക് ആണ് മർദനം.ഇവരുടെ കൈക്കും,കാലിലും, തുടയിലും, മുതുകിലും ചതവുകൾ ഏറ്റു.അക്രമികൾ തലങ്ങും വിലങ്ങും മൺവെട്ടി കൈ കൊണ്ടും,കമ്പി കൊണ്ടും മർദനം അഴിച്ചു വിട്ടതോടെ തൊഴിലാളികൾ നാലുപാടും ചിതറി ഓടി.ഒടുവിൽ അക്രമികൾ തിരഞ്ഞെത്തിയ ആൾ കൂട്ടത്തിൽ ഇല്ല എന്നു കണ്ടതോടെ അക്രമി സംഘം തൂങ്ങാമ്പാറ ഭാഗത്തേക്ക് രക്ഷപെട്ടു.തൊഴിലാളികൾ അറിയിച്ചതാനുസരിച്ചു ഇവരെ രാത്രിയോടെ കമ്പിനി അധികൃതർ എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.    തൊഴിലാളികൾ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാനായി ഇരുന്ന സമയത്താണ് ആദ്യം രണ്ടുപേർ ഗേറ്റ് തുറന്നു പുരയിടത്തിൽ  പ്രവേശിച്ചത്.തുടർന്ന് പിന്നാലെ മൂന്നിലധികം പേര് വരുകയും മൺവെട്ടി ,തടി കഷ്ണം കമ്പി എന്നിവ ഉപയോഗിച്ച ക്രൂരമായി  മർധിക്കുകയായിരുന്നു.ഫോണിൽ അസഭ്യം വിളിച്ചത് എന്തിനാണ് എന്നു ചോദിച്ചായിരുന്നു മർദനമെന്നു തൊഴിലാളികൾ പറഞ്ഞു.
കോടതി സമുച്ഛയത്തിനായി നിർമ്മാണ ജോലിക്കായി എത്തിയ തൊഴിലാളികൾ ഈ പുരയിടത്തിൽ തന്നെ ഷെഡ്ഡ് കെട്ടി താമസിക്കുന്നത്.സമീപ വാസികൾക്ക് ഇവരെ കുറിച്ചു എതിരഭിപ്രായം ഇല്ല.അതേ സമയം ഇവരുടെ കൂട്ടത്തിൽ ഉള്ള അസം സ്വദേശി നിത്തായിയെ സ്ഥലത്തു കാണാനില്ല എന്നാൽ ഇയാളുടെ ഫോൺ അഞ്ചു തെങ്ങിൻമൂട് സ്വദേശിയുടെ പക്കൽ നിന്നും കമ്പനി അധികൃതരും പോലീസും ചേർന്നു കണ്ടെടുത്തി ഇതിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.മലയാളത്തിൽ ആരോ തെറി വിളിച്ചു എന്നും ഇതു ആരാണെന്നു അറിയാനുമാണ് അഞ്ചു തെങ്ങിൻമൂട് സ്വദേശിയുടെ പക്കൽ ഫോൺ നൽകിയത് എന്നാണ് വിവരം.പാറ്റേൺ ലോക്ക് ആയതിനാൽ വിദഗ്ദ്ധരെ കൊണ്ടു പരിശോധിപ്പിക്കാനെ കഴിയുകയുള്ളൂ.ഇതു പരിശോധിക്കുകയും  അസം സ്വദേശി നിത്തായിയെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ സംഭവത്തെ കുറിച്ചു വ്യക്തമായ വിവരം ലഭിക്കുകയുള്ളു എന്നും പ്രാഥമികമായി ആളുമാറി ആണ് ആക്രമണം നടത്തിയതെന്നുമാണ് നിഗമനം എന്നു പൊലീസ് പറഞ്ഞു.കമ്പനി  ആണ് പൊലീസിന് പരാതി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങി യുപിഎസ്സും പണിമുടക്കി
Next post ഉണ്ണിമിശീഖാ പളളിയുടെ  പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം