കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നുമകറ്റാൻ പരിസ്ഥിതി സൗഹൃദ നിയന്ത്രണ രേഖ ഫലപ്രദമായി.ആദ്യഘട്ട വിളവെടുപ്പും നടത്തി മിത്രനികേതൻ
ആര്യനാട്:
കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നുമകറ്റാൻ പരിസ്ഥിതി സൗഹൃദ നിയന്ത്രണ രേഖ ഫലപ്രദമായി.ആദ്യഘട്ട വിളവെടുപ്പും നടത്തി മിത്രനികേതൻ.
കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കടക്കുന്നതും വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നതും കർഷകർക്ക് കൃഷിയോടുള്ള താല്പര്യം കുറയുന്നത് മനസിലാക്കിയാണ് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പദ്ധതിയാണ് വിജയം കണ്ടത്.
കാട്ടുപ്പന്നികളെ പ്രതിരോധിക്കുന്നതിന് വേണ്ടി പരിസ്ഥിതി സൗഹൃദ നിയന്ത്രണ മാർഗങ്ങളായ പച്ച തണൽ വല, ആവണക്കെണ്ണ അധിഷ്ഠിത ജൈവ വേലി, രൂക്ഷ ഗന്ധം പരത്തുന്ന ജൈവ ഉപാധികൾ, കാട്ടുപന്നികൾക്ക് അരോചകമായ സോളാർ ലൈറ്റുകൾ എന്നിവ സംയോജിപ്പിച്ചു ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല ഭാഗത്തുള്ള മരച്ചീനി കൃഷിക്ക് നടത്തിയ പരീക്ഷണമാണ് കർഷകർക്ക് ഇപ്പോൾ ആശ്വാസമാകുന്നത്.
പരീക്ഷണം നടപ്പിലാക്കി ആദ്യ വിളവെടുപ് ഉത്സവം വാർഡ് അംഗം ശ്രീരാഗ് എസ്. വി ഉദ്‌ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം പദ്ധതി വിശദീകരിച്ചു സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ് ബിന്ദു ആർ. മാത്യൂസ് കാട്ടുപന്നികൾക്കെതിരെയുള്ള വിവിധ പ്രധിരോധ മാർഗ്ഗങ്ങൾ വിവരിച്ചു. പഞ്ചായത്തിലെ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ഈ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിന് കൃഷി വിജ്ഞാന കേന്ദ്രത്തോടൊപ്പം പ്രവൃത്തിച്ചു നടപ്പു സാമ്പത്തിക വർഷത്തിൽ പദ്ധതി രൂപീകരണത്തിൽ ഉൾപ്പെടുത്തണമെന്ന് പങ്കെടുത്ത ജനപ്രതിനിധികൾ പറഞ്ഞു..