November 7, 2024

കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിക്കൽ.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Share Now

കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിക്കൽ.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വലയം ഭേദിച്ചു വില്ലേജ് ഓഫീസിനു മുന്നിൽ കുറ്റി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്.

കാട്ടാക്കട: 
യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കെ റെയിൽ പ്രതിഷേധവുമായി കുളത്തുമ്മൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ സമരക്കാരെ പ്രതിരോധിക്കാൻ പോലീസ് വില്ലേജ് ഓഫീസിന് മീറ്ററുകൾ ദൂരെ കയർ കെട്ടി തിരിച്ചു പ്രതിരോധം ഏർപ്പെടുത്തി. എന്നാൽ കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്നും പ്രകടനമായെത്തിയ  പ്രവർത്തകർ പോലീസിനെ മറികടന്ന് വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതു സ്ഥലത്തു ഉന്തലും തള്ളലുമായി.പോലീസ് പ്രതീകാത്മക കുറ്റികൾ  പ്രവർത്തകരിൽ നിന്നും പിടിച്ചു വാങ്ങി.പ്രവർത്തകർ   തുടർന്ന് ഇവ പിടിച്ചു വാങ്ങി വലയം ഭേദിച്ചു വില്ലേജ് ഓഫീസിന്റെ ചവിട്ടുപടിയിൽ കുറ്റി സ്ഥാപിക്കുകയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് ലാൽ നേതൃത്വം നൽകിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം.ബാലു ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി, സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ വി.എസ്.അജിത് കുമാർ, കിരൺ ഗൗതം, ജി.സതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post മിന്നലേറ്റ് തെങ്ങു കത്തി
Next post വീടും പാർട്ടി ഓഫീസുകളും ജനങ്ങളുടെ ആശാകേന്ദ്രങ്ങളാകമെന്നു സി ദിവാകരൻ