November 2, 2024

കെ എസ്  ആർ ടി സി    ബസ്സ് ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് ബസ്സ് അടിച്ച് തകർത്ത് ഒന്നാം പ്രതി അറസ്റ്റിൽ

Share Now

 കെ എസ്  ആർ ടി സി കണ്ടക്റ്ററേയും ഡ്രൈവറെയും  ബസ് തടഞ്ഞു നിറുത്തി മർദിച്ച കേസിലെ ഒന്നാം പ്രതി  ചപ്പാത്ത്മുക്ക് ചെറുകിൽ തുണ്ടുവിള വീട്ടിൽ   അനന്ദു23 നെ വിളപ്പിൽശാല പോലീസ്  അറസ്റ്റ് ചെയ്തു.    ഇക്കഴിഞ്ഞ എട്ടാം തീയതി വിളപ്പിൽശാല  പാലയ്ക്കൽ എന്ന സ്ഥലത്ത് വച്ച് പ്രതിയും കൂട്ടാളികളായ മറ്റ് അഞ്ച് പ്രതികളുമായി വന്ന മോട്ടോർസൈക്കിളുകൾക്ക്  പോകാൻ ഇടം നൽകിയില്ല  എന്നാരോപിച്ചു  കെ എസ് ആർ ടി സി ബസിനെ  വഴിയിൽ ബസ്സ് തടഞ്ഞ്  ഡ്രൈവറേയും കണ്ടക്ടറേയും മർദിക്കുകയായിരുന്നു.. സംഭവശേഷം ഈ കേസിലെ മറ്റ് പ്രതികൾ അറസ്റ്റിലായ വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോകുകയും തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ  കാട്ടാക്കട ഡിവൈഎസ്‍പി  പ്രശാന്തിൻറ നിർദ്ദേശാനു സരണം വട്ടിയൂർക്കാവ് ഭാഗത്ത് നിന്നും വിളപ്പിൽശാല പോലീസ് സ്റ്റേഷ ൻ ഇൻസ്പെക്ടർ എൻ .സുരേഷ് കുമാർ സബ്ബ് ഇൻസ്പെക്ടർമാരായ ഗംഗാ പ്രസാദ്,രാജൻ,വിൻസെൻറ് സിവിൽ പോലീസുകാരായ ജയശങ്കർ,രതീ  കുമാർ,പ്രജു, അജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ്  ചെയ്യുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിൽ തർക്കം വാഹനങ്ങൾ തടഞ്ഞു വീണ്ടും പ്രതിഷേധം ഡ്രൈവറെ മർദിച്ചതായി ഉടമ പോലീസിൽ പരാതി നൽകി
Next post കേരളാ ദലിത് ഫെഡറേഷൻമെയ് ദിനം