November 4, 2024

മുസ്ലീം പള്ളിയിലെ മോദീൻ വാഹനാപകടത്തിൽ മരിച്ചു

Share Now

കാട്ടാക്കട:ചെമ്പൂര് വച്ചു നടന്ന വാഹനാപകടത്തിൽ മുസ്ലീം പള്ളിയിലെ മോദീൻ മരിച്ചു.പൂവച്ചൽ പേഴുംമൂട് ലക്ഷംവീട് കോളനിയിൽ റഷീദ മൻസിലിൽ ഇബ്രാഹിം(65)ആണ് മരിച്ചത്.ഇന്നലെ രാവിലെ 8.30ന് മാർത്താണ്ഡത്തെ പള്ളിയിൽ നിന്നും ജോലികഴിഞ്ഞ് ടി.വി.എസ്.സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങവേ ചെമ്പൂര് ഭാഗത്തുവച്ച് എതിരേ വന്ന പിക്കപ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കാരം നടക്കും.ആര്യങ്കോട് പൊലീസ് കേസെടുത്തു.ഭാര്യ റാഷിദാ ബീവി.മക്കൾ:ഷംനാദ്,ഉനൈസ്.മരുമക്കൾ:സഫ്നാ ബീവി,നിഷിദാ ബീവി.  

Leave a Reply

Your email address will not be published. Required fields are marked *

Previous post അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു.ഒരാൾ മരിച്ചു
Next post വിശേഷാൽ ഗ്രാമ സഭ കൂടി പഞ്ചായത്ത്