November 9, 2024

ജലസംരക്ഷണത്തിനു ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്;

Share Now


കാട്ടാക്കടയിൽ ജലസമൃദ്ധിയും   പ്രചോദനം
തിരുവനന്തപുരം :
ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം ജില്ലക്കുള്ള പുരസ്കാരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ജില്ലാ കലക്സ്റ്റർ നവജ്യോതി ഖോസ ഏറ്റുവാങ്ങി. ജൽജീവൻ മിഷൻ മെമ്പർ സെക്രട്ടറിയും എക്സിക്യൂട്ടീവ് എൻജിനിയറുമായ എ. നൗഷാദും ഒപ്പമുണ്ടായിരിന്നു.
ദേശീയ ജല അവാർഡ് ജേതാക്കൾ അതത് മേഖലകളിൽ ജലപരിപാലനത്തിനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ രാഷ്ട്രപതി ചൂണ്ടിക്കാട്ടി, അത്തരം ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ, ജലസുരക്ഷിത ഭാവിയെക്കുറിച്ച് നമുക്ക് പ്രത്യാശ കണ്ടെത്താനാകുമെന്ന് രാംനാഥ് കോവിന്ദ്  പറഞ്ഞു. എല്ലാവരേയും അദ്ദേഹം അഭിനന്ദിക്കുകയും നമുക്കെല്ലാവർക്കും മാതൃകാപരമായും പ്രചോദനത്തിന്റെ ഉറവിടമായും തുടരാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.  ഈ പുരസ്‌കാരങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ജലബോധമുണ്ടാക്കുമെന്നും ദൈനംദിന ജീവിതത്തിലും ഭൂമിയിലും ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലസ്രോതസുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. ഇറിഗേഷന്‍, അഗ്രികള്‍ച്ചര്‍, എന്‍.ആര്‍.ഇ.ജിഎസ്, പഞ്ചായത്തുകള്‍ തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ കൂട്ടായ പരിശ്രമം ഇതിലുണ്ട്. കൂടാതെ ഐ ബി സതിഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍ നടത്തി വരുന്ന ജലസമൃദ്ധി പദ്ധതിയും വലിയ പ്രചോദനമാണ് എന്ന് കലക്റ്റർ പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ മുതല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെ വരെ നീളുന്ന ഈ ഉദ്യമത്തിനു വേണ്ടി പ്രയത്‌നിച്ച ഓരോരുത്തരെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു എന്നും കല്കട്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
Next post കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍