ഗർഭിണിയെ ആക്രമിച്ചു മാല തട്ടാൻ ശ്രമം
വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ചു മലപൊട്ടിക്കാൻ ശ്രമം.മലപൊട്ടിക്കനുള്ള ശ്രമത്തിനിടെ അഞ്ചു മാസം ഗഗർഭിണിയായ യുവതിയും അച്ഛനും, ഒപ്പം മോഷ്ട്ടവും ബൈക്കുകളുടെ നിയന്ത്രണം തെറ്റി നിലത്തു വീണു.മോഷ്ട്ടവിനെ യുവതിയുടെ അച്ഛനും നാട്ടുകാരും ചേർന്നു തടഞ്ഞുവച്ചു പൊലീസിന് കൈമാറി.വിളപ്പിൽശാല വടക്കേ ജംഗ്ഷൻ കാർത്തികയിൽ ഗോപകുമാർ മകൾ ജ്യോതിഷ എന്നിവരെയാണ് പിന്തുടർന്നു എത്തിയ മോഷ്ട്ടവ് ആക്രമിച്ചത്.ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെ പി ഭവനിൽ ജയപ്രകാശ് 28 ആണ് ഇവരെ ആക്രമിച്ചത് .ഇയാൾക്കും പരിക്കുണ്ട്
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ. കാട്ടാക്കട മലപ്പനം കോട് ആണ് സംഭവം.
കാട്ടാക്കടയിൽ നിന്നും വിളപ്പിൽശാലയിലേക്ക് പോകുകയായിരുന്ന അച്ഛനും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ഒരു ബൈക്ക് വരുന്നത് കണ്ടു ഈ വാഹനത്തിനു കടന്നു പോകാൻ ഗോപകുമാർ വാഹനം വശത്തേക്ക് വേഗത കുറച്ച് രണ്ടു മൂന്നു തവണ അവസരം ഓരുക്കിയെങ്കിലും കടന്നുപോകാൻ തയാറാകാതെ പിന്തുടരുകയും തുടർന്ന് മലപ്പനം കോട് കിഴക്കാം തൂക്കായി സ്ഥലത്തു എത്തിയതോടെ യുവതിയുടെ കഴുത്തിൽ കടന്നു പിടിക്കുകയും ചെയ്തു.അഞ്ചു പവനോളം തൂക്കമുള്ള കട്ടിയുള്ള മാല ആയതിനാൽ ഇതു പൊട്ടിയില്ല ഇതോടെ ഗോപകുമാറിന്റെ വാഹനവും മോഷ്ട്ടവിന്റെ വാഹനവും നിയന്ത്രണം തെറ്റി റോഡിൽ പതിച്ചു.എന്നിട്ടും മാലയുടെ പിടിവിടാത്ത മോഷ്ട്ടവ് ആക്രമണകാരിയായതോടെ യുവതിയുടെ അച്ഛൻ നിലത്തു നിന്നും എണീറ്റ് മോഷ്ട്ടവുമായി പിടിവലിയായി. സംഭവങ്ങൾക്കിടെ മോഷ്ട്ടവു മലപൊട്ടിച്ചെടുത്തു കുറ്റിക്കാട്ടിൽ ഇട്ടു. ബഹളവും നിലവിളിയും കേട്ടു നാട്ടുകാർ ഓടി കൂടിയപ്പോൾ മാല പൊട്ടിച്ച ആളെന്നെന്നും കള്ളൻ എന്നും ഗോപകുമാർ വിളിച്ചു പറഞ്ഞെങ്കിലും മോഷ്ട്ടവ് ഇതു നിഷേധിച്ചു. സംഭവത്തിൽ പന്തികേട് തോന്നിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു.തുടർന്ന് പരിസരത്തു നാട്ടുകാർ നടത്തിയ പരിശോധനയിൽ മാല കണ്ടെത്തി. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസിന് ഇയാളെ കൈമാറുകയും ചെയ്തു.വീഴ്ചയിൽ പരിക്കേറ്റു ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. മോഷ്ട്ടവു ഇപ്പോൾ വിളപ്പിൽ പോലീസ് കസ്റ്റഡിയിൽ ആണ്.