ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക്
അരുവികുഴി:
ജനവാസ മേഖലയിൽ ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി പ്രതിഷേധമാർച്ചുമായി പ്രദേശവാസികൾ.പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലാമം വാർഡിലെ പെട്രോൾ പമ്പിന് സമീപം അരുവിക്കുഴി ജനവാസ മേഖയിലാണ് ഔട്ട്‌ലെറ്റ് കൊണ്ടു വരുന്നതിനുള്ള നീക്കം സജീവമായി നടക്കുന്നത്.നിലവിൽ കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലറ്റാണ് കള്ളിക്കാട്ടേയ്ക്ക് മാറ്റാൻ ശ്രമം നടക്കുന്നത് എന്നും പുതിയ ഔട്ലെറ്റ് ആണ് എന്നും പറയുന്നു.ഇതേക്കുറിച്ച് വ്യക്തമായ വിവരം ഇവർക്ക് നൽകിയിട്ടില്ല.എന്നിരുന്നാലും ജനങ്ങൾ ഇടതൂർന്ന് താമസിക്കുന്ന സമാധാന മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ബെവ്കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കാൻ നീക്കമുള്ളത് .
സ്ത്രീകൾക്കും കുട്ടികൾക്കും ബസ് സ്റ്റോപ്പിലെ യാത്രാക്കാർക്കും സ്വതന്ത്രമായി വഴിനടക്കാനാകാത്ത സ്ഥിതിയാകും.ഈ വിഷയങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്കും,എം.ഡിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികളും പ്രത്യേക പരാതി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
ബെവ്കോ ഔട്ട്‌ലെറ്റ് സമരം ശക്തിപ്പെടുത്തി റിലേ സത്യാഗ്രഹവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.വൈകുന്നേരം 6 35 ഓടെ സ്ത്രീകൾ ഉൾപ്പടെ പ്രതിഷേധ പ്രകടനവും നടന്നു.
വീരണകാവ് സുരേന്ദ്രൻ,ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ശശി,ഗോപകുമാർ,പരുത്തിപ്പള്ളി സുരേന്ദ്രൻ, അലിഖാൻ,സുന്ദരേശൻ,ബോബൻ,സുരേഷ് കുമാർ,വൈ.ബിനു,സ്വയംപ്രഭ,സുന്ദരേശൻ,ശശികുമാർ,കള്ളിക്കാട് ചന്ദ്രബാബു,വിജുകുമാർ,പുരുഷോത്തമൻ, തുടങ്ങിയവർ സംസാരിച്ചു.