ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണം
ദ്വിദിന ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. കച്ചവടക്കാർ കടക്കെണിയിലാണ്. കോവിഡ് മഹാമാരി സമ്മാനിച്ച സാമ്പത്തിക ദുരന്തം ഇനിയും തരണം ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കേരള സംസ്ഥാനത്തിന് പുറത്ത് കടകൾ അടച്ചുള്ള സമരമില്ല. കേരളത്തിലെ തോഴിലാളി സംഘടനകൾ സംയുക്തമായി എല്ലാ ആണ്ടിലും നടത്തുന്ന ആണ്ടു നേർച്ച വിജയിപ്പിക്കുന്ന നേർച്ചക്കോഴികളായി കേരളത്തിലെ വ്യാപാരികളെ കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സാമ്പത്തിക വർഷത്തിൽ മാർച്ച് 28, 29 ദിവസങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന കാര്യത്തിൽ സമരം പ്രഖ്യാപനം നടത്തിയ സംഘടനാ നേതൃത്ത്വത്തിന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സാധാരണ ദിനം പോലെ കടന്നു പോകുന്ന ഈ സമരം കേരളത്തിലെ വ്യാപാര- വ്യവസായ – ടൂറിസം മേഖലകൾ പൂർണ്ണമായും സ്തംഭിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More Stories
നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി; മരിച്ചത് കിണാവൂർ സ്വദേശി
കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി. കിണാവൂർ സ്വദേശി രതീഷ് (32 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവത്തിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ...
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്കോർട്ട്...
പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല; പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ്ഗോപി
പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് നടനും എംപിയുമായ സുരേഷ്ഗോപി. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലായിരുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അവിടെ...
‘പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’; പേരില്ലാത്ത എഫ്ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്
തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് കെ സുരേന്ദ്രന് പറഞ്ഞു....