ലഹരി ഗുളികകളും ,കഞ്ചാവും, ഉറക്കഗുളികകളും വ്യാജ കുറിപടിയും സീലുമായി യുവാവ് പിടിയിൽ.
മലയിൻകീഴ്
ലഹരി ഗുളികകളും ,കഞ്ചാവും, ഉറക്കഗുളികകളും വ്യാജ കുറിപടിയും സീലുമായി യുവാവ് പിടിയിൽ.
തിരുമല വിജയമോഹിനി മില്ലിന് സമീപം ഭഗവതി വിലാസത്തിൽ നിന്നും മങ്കാട്ടുകടവിനു സമീപം തൈവിള പൂവങ്കുഴി എസ് എൻ ആർ എ ബി- 78
ജെ ജി ഭവനിൽ വാടകക്ക് താമസിക്കുന്ന ഹരീഷ്കുമാർ (31) ആണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ: ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സിന്തറ്റിക് ഡ്രഗിന്റെയും, കഞ്ചാവിന്റെയും വിതരണത്തിന് എതിരായി നടന്നു വന്ന പരിശോധനയിൽ ആണ് ഇയാൾ
വില്പനക്കായി സൂക്ഷിച്ചിരുന്ന 25 ഗ്രാമോളം കഞ്ചാവും, നൈട്രോസെപാമിന്റെ 10 ഗുളികകളും, ഉറക്കഗുളികകളും, ഇവ വാങ്ങുന്നതിനു ആവശ്യമായ “മെന്റൽ ഹോസ്പിറ്റൽ തിരുവനന്തപുരം എന്ന പേരിൽ 3 പ്രിസ്ക്രിപ്ഷൻ ബുക്കും, സൈക്യാട്രിസ്റ്റിന്റെ വ്യാജസീലും കണ്ടെടുത്തത്.
പേയാട് സെന്റ് സേവിയേഴ്‌സ് സ്കൂൾ പരിസരം, ആര്യനാട് ഐടിഐ,മലയിൻകീഴ്, എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും മറ്റും വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ആഴ്ചകളായി ഈ പ്രദേശങ്ങളിൽ ഡാൻസഫ് ടീം ശക്തമായ നിരിക്ഷണം നടത്തിവരികയായിരുന്നു. ഇതിനെ തുടർന്ന് ആര്യനാട് പറണ്ടോട് പ്രദേശത്തെ മുഖ്യ വിൽപനക്കാരനെ പിടിക്കുകയും ഇയാളിൽ നിന്നും ലഭിച്ച വിവരത്തിൽ പ്രസ്തുത സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നവരുടെ പട്ടിക ലഭിക്കുകയും തുടർന്ന് ഇവരെ പ്രത്യേകം നിരീക്ഷിക്കുകയും ഇതിന്റെ ഫലമായാണ് തൈവിള ഭാഗത്തു നിന്നും ഹരീഷ്കുമാറിനെ മയക്കുമരുന്നും, ഗുളികകളുമായി പിടികൂടിയത്.പ്രതിയെ മലയിന്കീഴ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.