November 4, 2024

കെഎൽസിഎ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവേശജ്വലമായ തുടക്കം

Share Now

നെയ്യാറ്റിൻകര രൂപത സമിതി സുവർണ്ണ ജൂബിലി ഫ്ലാഗ് ഏറ്റുവാങ്ങി

നെയ്യാറ്റിൻകര : കേരള ലാറ്റിൻ അസോസിയേഷൻ 50വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വരുന്ന ഒരു വർഷക്കാലം നടത്താൻ ഉദ്ദേശിക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.മന്ത്രി പി.രാജീവ്‌, ഹൈബി ഈടാൻ എം പി ,എം എൽ എ മാരായ എം വിൻസെന്റ്, വിനോദ്, ദലീമ തുടങ്ങി നിരവധി സഭാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ആവേശോജ്വലമായ ഉദ്ഘാടന സമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത സമിതിക്ക് വേണ്ടി രൂപത ജനറൽ സെക്രട്ടറി വികാസ്കുമാർ എൻ വി , സംസ്ഥാന കമ്മിറ്റി അംഗം ഡി ജി അനിൽ ജോസ്, കിരൺ കുമാർ ജി, ഫെലിക്സ് എഫ് എന്നിവർ ചേർന്ന് ജൂബിലി ഫ്ലാഗ് മുൻ എം പി കെ വി തോമസിൽ നിന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ;സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച്
Next post യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം