ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി ആര്യനാട് ബജറ്റ്
ആര്യനാട്:ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 27.87കോടിരൂപ വരവും 27.67കോടി രൂപ ചിലവും 19.73ലക്ഷം രൂപ മിച്ചവുമുള്ള ഡിജിറ്റൽ ബജറ്റ് ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ അവതരിപ്പിച്ചു.കാർഷികം മൃഗസംരക്ഷണം കൃഷി,എന്നിവയുൾപ്പടെയുള്ള ഉത്പാദന മേഖലയ്ക്ക് 1.38കോടി രൂപയുംവിദ്യാഭ്യാസം-കലാ-സാംസ്ക്കാരിക-യുവജന ക്ഷേമത്തിന് 75ലക്ഷം രൂപയും,ആരോഗ്യ കുടിവെള്ള കുടിവെള്ള ശുചിത്വ മേഖലയ്ക്ക് 82ലക്ഷവും ഭവന നിർമ്മാണത്തിന് ഒരു കോടി രൂപയും പട്ടിക ജാതി പട്ടിക വർഗ്ഗ വികസനത്തിന് 55ലക്ഷം രൂപയും തൊഴിലുറപ്പിന് 12കോടിയും പഞ്ചായത്ത് ഓഫീസിലെ പുതിയ കെട്ടിടത്തിന് 42ലക്ഷവും പൊതു ശ്മശാനത്തിന് 33ലക്ഷവും,ഘടക സ്ഥാപനങ്ങളുടെ നവീകരണത്തിന് ഒൻപത് ലക്ഷവും,ബയോ കംപോസ്റ്റ് യൂണിറ്റിന് നാല് ലക്ഷവും,പൊതു കിണർ മെയിന്റനൻസിന് എട്ട് ലക്ഷവും,പുതിയ കുഴൽ കിണറിന് 10ലക്ഷവും,പൊതു കിണർ നിർമ്മാണത്തിന് പത്ത് ലക്ഷവും,ഇതി ദരിദ്രരുടെ ക്ഷേമത്തിന് രണ്ട് ലക്ഷവും വാഡുകളിലെ റോഡുകളിലെ നിർമ്മാണത്തിനും മെയിന്റനൻസിനും3.40 കോടി രൂപയും സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷവും,തൊഴിലുറപ്പ് വഴി സാമ്പത്തിക വർഷത്തിൽ മണ്ണ്-ജല സംരക്ഷണത്തിന് എട്ട് കോടി രൂപയും ചിലവഴിക്കാനാണ് ബജറ്റ് വിഭാവന ചെയ്യുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് ആമുഖ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം എ.മിനി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ഹരിസുധൻ,പറണ്ടോട് ഷാജി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേബിൾഷീല,ഗ്രാമ പഞ്ചായത്തംഗങ്ങൾ,കുടുംബശ്രീ-എ.ഡി.എസ്.സി.ഡി.എസ് അംഗങ്ങൾ,ആസൂത്രണ സമിതിയംഗങ്ങൾ,പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.