November 9, 2024

വിമുക്തി – ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Share Now


കാട്ടാക്കട:ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി, പന്നിയോട് ദേശസേവിനിഗ്രന്ഥശാല, കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.പന്നിയോട് ഗവ: എൽ പി.സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് അഡ്വ. ജി സ്റ്റീഫൻ എം.എൽ. ഉദ്ഘാടനം ചെയ്തു. ദേശസേവിനിപ്രസിഡന്റ് ബി. ഷാജി മോൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ആര്യനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. ശിശുപാലൻ പഠന പരിപാടികൾക്ക് നേതൃത്വം നൽകി.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ വിമുക്തി ജ്വാല തെളിച്ചു. പട്ടകുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി. മണികണ്ഠൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്തംഗം സി.വിജയൻ ,ഗ്രാമ പഞ്ചായത്തംഗം ടി. കുമാരദാസ്, പഞ്ചായത്ത് സമിതി കൺവീനർ എ.ജെ. അലക്സ് റോയ്, ജോ : കൺവീനർ വി.യു. രഞ്ജിത്ത്, ദേശസേവിനിസെക്രട്ടറി റ്റി. യോഹന്നാൻ , ലൈബ്രേറിയൻ ഒ ഉഷ.എ.വിജയകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാറിൽ  അഗ്നിരക്ഷാ സേന ജലരക്ഷക്- 14 ബോട്ട്.  
Next post മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: സ്വകാര്യ കോളേജ് വാങ്ങിയ ഫീസും സർട്ടിഫിക്കേറ്റുകളും മടക്കി കിട്ടി