നാട്ടുകാരെ ഓടി വരണേ റോക്കെറ്റ് കത്തിച്ചു പോകുന്നേ
അതിരാവിലെ മൈതാനത്തു കായികാഭ്യാസങ്ങളിൽ ഏർപ്പെട്ടിരുന്നവർ പെട്ടെന്ന് അതിവേഗം തലയ്ക്കു മുകളിലൂടെ വെള്ളിവെളിച്ചം പായുന്നത് കണ്ടു അമ്പരന്നു.അമ്പരപ്പ് പിന്നെ അത്ഭുതത്തിനു വഴിമാറി പിന്നെ ഒട്ടും സമയം കളഞ്ഞില്ല കാഴ്ചകൾ മൊബൈലിൽ പകർത്തി.സമാന അനുഭവമായിരുന്നു രാവിലെ നിരത്തിലുണ്ടായിരുന്ന പലർക്കും. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് കാട്ടാക്കട,നെയ്യാർ,ഡാം തുടങ്ങി ജില്ലയിലെ വിവിധ പ്രദേശത്തു നിന്നും വെള്ളിവെളിച്ചവുമായി ആകാശ കാഴ്ച ദൃശ്യമായത്. ദൃശ്യങ്ങൾ പകർത്തി പലരും ഇതേ സമയം തന്നെ അത്ഭുത കാഴ്ച,ആകാശത്തുകൂടെ പിഎസ് എൽ വി. ഞങ്ങടെ നാട്ടിൽ നിന്നും റോക്കെറ്റ് പോകുന്നെ എന്ന് തുടങ്ങി തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.പലവിധ സംശയങ്ങൾ ഉരുത്തിരിഞ്ഞു എങ്കിലും ഒടുവിൽ ഉച്ചയോടെ തന്നെ ശ്രീഹരിക്കോട്ട ഐഎസ്ആർഒയിൽ നിന്ന് വിക്ഷേപിച്ച പിഎസ്എൽവി സി 52 റോക്കറ്റാണ് ആ കണ്ടത് അതെന്ന സ്ഥിരീകരണവും.ഐഎസ് ആർ ഓ പലപ്പോഴും ഉച്ചയ്ക്ക് ശേഷമാണ് റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തുന്നത് . പകൽ സൂര്യ പ്രകാശത്തിൽ റോക്കറ്റിന്റെ സഞ്ചാര പാത കാണാൻ കഴിയാറില്ല. എന്നാൽ തിങ്കളാഴ്ച് പുലർച്ചെ വിക്ഷേപണം നടന്നതിനാൽ ആണ് ഈ കാഴ്ച ദൃശ്യമായത് ഇരുട്ടായതിലാണ് സഞ്ചാര പാത ആളുകൾക്ക് ദൃശ്യമായത് എന്ന് ഐ എസ് ആർ ഓ ശാസ്ത്രജ്ഞർ പറയുന്നു.എന്തായാലും ഈ അപ്പൂർവ്വ കാഴ്ച കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആളുകൾ .കാട്ടാക്കടയിൽ നിന്നും കായിക അധ്യാപകനായ ഫ്രാങ്കിളിനും ,നെയ്യാർഡാമിൽ നിന്നും ഫോട്ടോഗ്രാഫർ ആയ സജീവ് മേലതിലും പകർത്തിയ ചിത്രങ്ങളും വീഡിയോയും ആണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തിയത്