November 3, 2024

റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു

Share Now

വിഴിഞ്ഞം മംഗലാപുരം ഔട്ടർ റിങ് റോഡ് പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തേക്കട മുതൽ നന്നാട്ടുകാവ് വരെയുള്ള പ്രധാന കവലകളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിപഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധപരിപാടികൾ നടന്നു.റോഡ് കടന്നുപോകുന്ന സ്ഥലങ്ങൾ സന്ദർശിക്കാതെ ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ട് റിപ്പോർട്ടിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഏക്കർ കണക്കിന് കൃഷിഭൂമി നശിപ്പിക്കുകയും, കുന്നുകളും തൊടുകളും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രസ്തുത പദ്ധതി ഉപേക്ഷിക്കണം. വീടും നാടും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ വേദന സർക്കാർ മനസ്സിലാക്കണം.ഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് പോത്തൻകോട് (ഫ്രാപ് )പ്രസിഡന്റ്‌ പി ജി സജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പൂലൻതറ റ്റി മണികണ്ഠൻ, വിജയകുമാർ, ഭൂവനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലയിൽ രണ്ട് ദിവസത്തെ ദുഃഖാചരണത്തിന് നിർദേശം
Next post നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിൽ