November 8, 2024

ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം:

Share Now


ആറ്റിങ്ങല്‍:ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തമുണ്ടായി. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് ഞായറാഴ്ച രാത്രി 7 മണിയോടെ സംഭവം. ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെഅഗ്നിരക്ഷാ യൂണിറ്റുകൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത് .സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയുടെ വൃദ്ധസദനത്തില്‍ താമസിച്ചിരുന്നവരെ ഉടന്‍തന്നെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. മൂഴിയില്‍ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുളളതാണ് ആക്രിക്കട. ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളില്‍ നിന്നും വൈകുന്നേരം തീയുംപുകയും ഉയരുകയായിരുന്നു.

നാട്ടുകാര്‍ ഉടന്‍തന്നെ ഫഅഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തീപടരാത്ത ഭാഗത്തുണ്ടായിരുന്ന സാധനങ്ങള്‍ നാട്ടുകാര്‍ വാരിമാറ്റിയതിനാല്‍ കൂടുതലിടങ്ങളിലേയ്ക്ക് തീപടര്‍ന്നില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല. നഗരസഭാധ്യക്ഷ എസ്.കുമാരി, വാര്‍ഡ് കൗണ്‍സിലര്‍ ഷീജ എന്നിവര്‍ വിവരമറിഞ്ഞു സ്ഥലം സന്ദർശിച്ചു.
\

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിൽ
Next post നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം