November 9, 2024

ടെമ്പോയിൽ യുവതിക്ക് നേരെ അതിക്രമം   

Share Now


കാട്ടാക്കട

 യാത്രക്കിടെ സ്വകാര്യ  ടെമ്പോയിൽ വച്ച്  യുവതിക്ക് നേരെ അതിക്രമം.വാഹനത്തിലെ യാത്രക്കാരും യുവതിയെ കാത്തു നിന്ന ഭർത്താവും  ചേർന്നു ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി.കാട്ടാക്കട തൂങ്ങാമ്പാറയിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.യുവതിയുടെയും ഭർത്താവിന്റെയും പരാതിയിൽ പോലീസ് കേസ് എടുത്തു.   റസൽപുരം സ്വദേശിയായ ഷാജിയാണ് യുവതിക്ക് നേരെ അതിക്രമം കാട്ടിയത്.  പെരുമ്പഴുതൂർ മുതൽ ഇയാൾ വാഹനത്തിനുള്ളിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വാഹനം തൂങ്ങാമ്പാറയിൽ എത്തുന്നതിനിടെ യുവതി ഭർത്താവിനോട് വിവരം പറയുകയും   തുങ്ങാംപാറയിൽ ടെമ്പോ നിർത്തിയപ്പോൾ പുറത്തേക്ക് ഇറങ്ങാവെ മദ്യലഹരിയിലായിരുന്ന ഷാജി വണ്ടിയിൽ നിന്ന് നിലത്ത് വീണു. തുടർന്ന് യാത്രക്കാരും യുവതിയുടെ ഭർത്താവും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയും മദ്യലഹരിയിൽ എന്നു കണ്ട് മാറാനല്ലൂർ പോലീസിനെ അറിയിച്ചു ഇയാളെ കൈമാറുകയും ചെയ്തു.മെഡിക്കൽ പരിശോധനക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു ഇയാളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
Next post വാഹനം അപകടത്തിൽപെട്ടു കന്യാസ്ത്രീ മരിച്ചു