കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറില്‍ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ജനറല്‍ ആശുപത്രിയില്‍ മന്ത്രി രാവിലെ സന്ദര്‍ശിച്ചപ്പോള്‍ വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടു. ഇതിന്റെ കാരണമന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്. സൂപ്രണ്ടിനെയും ഇ ഹെല്‍ത്ത് ജീവനക്കാരേയും വിളിച്ചു വരുത്തിയപ്പോള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്കി. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.
More Stories
‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ
ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നെന്ന് ശോഭ സുരേന്ദ്രൻ. മൂന്നുതവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ വ്യക്തമാക്കി. 9 വമ്പൻ സ്രാവുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ശോഭ...
‘കുഴൽപ്പണ കേസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; സതീശ് സിപിഐഎമ്മിന്റെ ടൂൾ’; ശോഭ സുരേന്ദ്രൻ
ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീശെന്ന് ശോഭ സുരേന്ദ്രൻ. സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ...
‘ബിജെപി വിട്ടിട്ടില്ല’; പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സന്ദീപ് വാര്യർ
താൻ ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സിപിഎമ്മുമായി...
വിമർശനങ്ങൾക്കൊടുവിൽ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ; കമ്മിറ്റി രൂപീകരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ ചെയര്മാൻ
സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. വ്യാപക വിമർശനങ്ങൾ കണക്കിലെടുത്ത് രണ്ടാം ഘട്ടം പരിഷ്കരിക്കാനാണ് തീരുമാനം. ഇതിനായി പഠനം നടത്താൻ...
നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി; മരിച്ചത് കിണാവൂർ സ്വദേശി
കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി. കിണാവൂർ സ്വദേശി രതീഷ് (32 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവത്തിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ...