November 9, 2024

ഹൃദയപൂർവ്വം പൊതിച്ചോറ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും

Share Now

കാട്ടാക്കട:

ഹൃദയപൂർവ്വം പൊതിച്ചോറ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പദ്ധതിക്ക്കാട്ടാക്കടയിൽ തുടക്കമായി .ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കുംവേണ്ടിയാണ് പദ്ധതി.വീരണകാവ് മേഖലയിലെ തൊട്ടമ്പറ യൂണിറ്റ് കമ്മിറ്റിയാണ് ആദ്യ ദിവസം പൊതിച്ചോർ വിതരണം ചെയ്തത്.വരും ദിവസങ്ങളിൽ കാട്ടാക്കട,പൂവച്ചൽ,കള്ളിക്കാട്,മാറനല്ലൂർ,കുറ്റിച്ചൽ പഞ്ചായത്തുകളിലെ നൂറ്റിയിരുപതോളം യൂണിറ്റ് കമ്മിറ്റികളാണ് ഇനിമുതൽ എല്ലാ ദിവസവും ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തുന്നത്. ബ്ലോക്ക് പ്രസിഡൻ്റ് ആർ രതീഷ് അദ്ധ്യക്ഷനായ ചടങ്ങിൽഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയും സി പി ഐ(എം) ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.ഐ സാജു ഉദ്ഘാടനം ചെയ്തു. അഡ്വ.ഐ ബി സതീഷ് എംഎൽഎ,അഡ്വ. ജി സ്റ്റീഫൻ എംഎൽഎ,ടി സനൽകുമാർ,പിഎസ് പ്രഷീദ് , മെഡിക്കൽ ഓഫീസർ ഡോ.നെൽസൺ,എസ് കവിത,അഖിലൻ ചെറുകോട്,പി തുടങ്ങിയവർ സംസാരിച്ചു .

ബ്ലോക്ക് സെക്രട്ടറി വി വി അനിൽ,ബ്ലോക്ക്‌ കമ്മിറ്റിയംഗങ്ങളായ ശരൺ,ഷൈൻ,ജിഷ്ണു,ശരത്, ലിജിൻ,സജു,തസ്‌ലിം, രാജേഷ്,നന്ദു,അഖിൽ, നജീബ്,ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി. പൊതിച്ചോറുകൾക്കൊപ്പം കുടിവെള്ളവും,മാസ്കുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
Next post വീണ്ടും ഇരുതല മൂലിയെ കണ്ടെത്തി