November 4, 2024

അനന്തപുരി എഫ് എം പുനരാരംഭിക്കണമെന്നു -സി എം പി

Share Now

കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മാധ്യമ രംഗത്ത് നടത്തുന്ന കടന്നു കയറ്റതിൽ അനന്തപുരി എഫ് എമ്മിനെ ഉൾപെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഹിന്ദി നമ്മുടെ രാഷ്ട്രീയ ഭാഷയാണെന്ന് അഭിമാനത്തോടെ പറയുന്നവരാണ് മലയാളികൾ. എന്നാൽ ഹിന്ദി പരിപാടികൾ മാത്രം കേട്ടാൽ മതി എന്ന കേന്ദ്ര തീരുമാനം പ്രതിഷേധാർഹമാണ് എന്ന് യൂ ഡി എഫ് കൺവീനവർ എം. എം ഹസ്സൻ പറഞ്ഞു. നഗരത്തിലെ സാധാരണക്കാരായ ആളുകൾ അനന്തപുരി എഫ് എം വഴി ലഭിച്ചിരുന്ന നിർദേശങ്ങളും അറിയിപ്പുകളും കർണസുഖം പകരുന്ന പാട്ടുകളും എല്ലാം നിർത്താലാക്കി കേന്ദ്രം തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം ജനങ്ങളിൽ എത്തിയാൽ മതിയെന്ന കേന്ദ്ര സർക്കാരിന്റെ അജണ്ട കേരളത്തിൽ നടക്കില്ല എന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.

സി എം പി ജില്ലാ കൗൺസിലന്റെ ആഭിമുഖ്യത്തിൽ അനന്തപുരി എഫ് എം നിർത്തലാക്കിയതിനെതിരെയും മാധ്യമങ്ങൾക്കെതിരെയുള്ള കടന്നു കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് വഴുതക്കാട് ആകാശവാണി നിലയത്തിന് മുന്നിൽ നടന്ന
ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എം പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം ആർ മനോജിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രതിഷേധം അറിയിക്കണമെന്നും സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സ. സി. പി ജോൺ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ. എം. ആർ തമ്പാൻ, സി എം പി സംസ്ഥാന അസി. സെക്രട്ടറി സ. എം പി സാജു, സി എം പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലക്സ്‌ സാം ക്രിസ്മസ്, ഏരിയ സെക്രട്ടറി മാരായ തിരുവല്ലം മോഹനൻ, വിനോദ് കുമാർ കെ,പേയാട് ജ്യോതി, ബിച്ചു കെ വി, മുട്ടത്തറ സോമൻ, കുമാരപുരം ശ്രീകണ്ഠൻ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി ആർ സിനി, ജയ ആന്റണി കെ എസ് വൈ എഫ് ജില്ലാ പ്രസിഡന്റ്‌ രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, നാൻസി പ്രഭാകർ, കഴക്കൂട്ടം സതീശൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്കപകടത്തിൽ യുവാവ് മരിച്ചു.അപകട ദൃശ്യം
Next post സ്‌കൂളിലേക്ക് മടങ്ങാം കരുതലോടെ; മറക്കരുത് ഇക്കാര്യങ്ങൾ