November 2, 2024

കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം

Share Now

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിൻ്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ വർഷയെ വിദഗ്ദ ചികിത്സക്കായി ഉടൻ തന്നെ എസ്. എ. ടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് അനന്തൻ എസ്.എ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയൽ എത്തി വർഷയെ ആംബുലൻസിലേക്ക് മാറ്റി എസ്. എ.ടിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ ചേന്നൻപ്പാറ എന്ന സ്ഥലം എത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസിലാക്കി ആംബുലൻസിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പുലർച്ചെ 1.19ന് ഷിജിയുടെ പരിചരണത്തിൽ വർഷ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടനെ പൈലറ്റ് അനന്ദൻ അമ്മയെയും കുഞ്ഞിനെയും വിതുര താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് എസ്. എ. ടി ആശുപത്രിയിലേക്കും മാറ്റി. ഇരുവരും സുഖമായി ഇറിക്കുന്നതയി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ മുതല്‍
Next post കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ലൈന്‍ പൊട്ടിവീണു