റോഡ് നവീകരിക്കാൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പ്ലാന്റ് മാറ്റാൻ ശ്രമം നാട്ടുകാർ തടഞ്ഞു
—
കാട്ടാക്കട:
വര്‍ഷങ്ങളായി ശോച്യാവസ്ഥയില്‍ നാട്ടുകാരുടെ പ്രതിക്ഷേധങ്ങള്‍ നടക്കുന്നതിനിടെ റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച പ്ലാന്‍റ് മാറ്റി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കിള്ളി- മേച്ചിറ മണലി പൊതുമരാമത്ത് റോഡിന്‍റെ നിര്‍മ്മാണത്തിനുവേണ്ടി എത്തിച്ച പ്ലാന്‍റാണ് ഞായറാഴ്ച കടത്താനായി കരാറുകാരുടെ സംഘമെത്തിയാതറിഞ്ഞാണ് നാട്ടുകാർ സ്ഥലത്തു സംഘടിച്ചതു. ആധുനീക രീതിയില്‍ ടാര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രണ്ട് വര്‍ഷം മുന്‍പ് പൊതുമരാമത്ത് മന്ത്രി നിര്‍മ്മാണോത്ഘാടനം നടത്തിയ സി റോഡിന്‍റെ പണി ഇതേവരെയും ആരംഭിച്ചിരുന്നില്ല. തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തുടര്‍ച്ചായായി പ്രതിക്ഷേധങ്ങള്‍ ഇവിടെ നടക്കുകയാണ്.
റോഡ് മുഴുവനും കുണ്ടും കുഴിയും കാരണം അപകടം പതിവായതായി തുടങ്ങിയതോടെയാണ് കാത്തിരിപ്പുകൾക്കൊടുവിൽ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചത് മണലി മുതൽ മൂങ്ങോട് വരെയുള്ള ഭാഗം തീര്‍ത്തും തരിപ്പണമായ അവസ്ഥയാണ് . റോഡില്‍ ടാര്‍ ഉണ്ടായിരുന്നോ എന്ന് തോന്നും വിധമാണ് പലയിടത്തും അവസ്ഥ. കാട്ടുപാതയെ പോലെ കിടക്കുന്ന റോഡിലൂടെ ഓട്ടോ-ടാക്സികള്‍ സര്‍വ്വീസ് വരാൻ മടിക്കുന്നത് നാട്ടുകാർക്ക് ആശുപത്രി ആവശ്യങ്ങൾക്കോ മറ്റു അത്യാവശ്യകാര്യങ്ങൾക്കോ പോകാൻ കഴിയാത്ത സ്ഥിതിവിശേഷമാണ്
റോഡിന്‍റെ ശോച്യാവസ്ഥകാരണം ഇതുവഴി കെ.എസ്.ആര്‍.ടി.സി നടത്തിയിരുന്ന മുഴുവന്‍ ബസ് സര്‍വ്വീസുകളും റദ്ധ്ക്കിയിട്ടു മാസങ്ങളായി ഇതും നാട്ടുകാരെ വലക്കുന്ന വിഷയമായി .പനയംകോട് , മണലി, മേച്ചിറ , മൈലേക്കോണം പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ക്ക് ബസ് യാത്രയക്കായി കിലോമീറ്ററുകള്‍ നടന്നുപോകേണ്ട സ്ഥിതിയാണ്.
കാട്ടാക്കട തിരുവനന്തപുരം റോഡിൽ കിള്ളി പള്ളിമുക്കിൽ നിന്നും തുടങ്ങി മണലി മേച്ചിറ വഴി മൂങ്ങോട് എത്തി തച്ചോട്ടുകാവിലൂടെ തിരുവനന്തപുരം റോഡിൽ പ്രവേശിക്കാനാകുന്ന ഇട റോഡാണ് വർഷങ്ങളായി അവസ്ഥ നേരിടുന്നത്.ഈ സാഹചര്യത്തിൽ റോഡ് നന്നാവുമെന്നെ പ്രതീക്ഷയോടെ കാത്തിരുന്നപ്പോഴാണ് പ്ലാന്റ് മാറ്റാനുള്ള നീക്കം നടന്നത് ഇതാണ് നാട്ടുകാരെ പ്രകോപനം ഉണ്ടാക്കിയതും നീക്കങ്ങൾ ഇവർ തടസ്സപ്പെടുത്തിയത്.