കുട്ടികൾക്കൊപ്പമുണ്ട് ഡി സേഫ് ഓൺലൈൻ ബോധവൽക്കരണ ക്ലാസ്.
തിരുവനന്തപുരം: ഓൺലൈനിൽ കുട്ടികൾക്ക് സുരക്ഷയൊരുക്കി കേരള പോലീസും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) അധ്യാപകരും. കുട്ടികൾ അറിയാത്ത സൈബർ കെണികൾ നിറഞ്ഞ ഓൺലൈൻ ചതിക്കഴികളെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് വെർച്വൽ മീറ്റിംഗ് സംഘടിപ്പിച്ചത്. തിരുവനന്തപുരം റൂറൽ എസ്പിസി യുടെ നേതൃത്വത്തിൽ ഏകദേശം മൂവായിരത്തോളം രക്ഷകർത്താക്കൾക്കാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ്സെടുത്തത്. റൂറൽ ഡിഎൻഒ റാസിത്.വി.റ്റി ഓൺലൈൻ ബാധവൻക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎൻഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ കേരള പോലീസ് യൂണിസെഫുമായി ചേർന്ന് D SAFE എന്ന് പേരിട്ട പരിപാടിയിൽ സൈബർ സുരക്ഷയെപ്പറ്റി മൂന്ന് വിഭാഗങ്ങളിലായി പതിനഞ്ച് മണിക്കൂർ ക്ലാസ് നടന്നു.
ടെക്നിക്കൽ, സൈക്കോളജിക്കൽ, ലീഗൽ എന്നിങ്ങനെ സെക്ഷനുകൾ തിരിച്ച് സൗദീഷ് തമ്പി ആനാവൂർ, സാബു നീലകണ്ഠൻ, ആവഞ്ചേരി അൻവർ വിതുര എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പതിനൊന്ന് കേസുകൾ പ്രത്യേകമായി എടുത്ത് അതിനെ കുറിച്ച് ഗവേഷണം നടത്തിയാണ് ക്ലാസ്സിന്റെ മോഡ്യൂൾ തയ്യാറാക്കിയത്. ഏതാണ്ട് അൻപതാനായിരത്തോളം മാതാപിതാക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
കുട്ടികൾക്കുള്ള മുന്നറിയിപ്പുകളും കൂടിയാണ് ഈ ക്ലാസുകൾ. ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുക, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുക, തന്നിരിക്കുന്ന ലിങ്കുകൾ മറ്റൊരാൾക്ക് നൽകരുത്. നൽകിയാൽ അയാൾ കാണിക്കുന്ന തെറ്റിന് കുട്ടിയും അറിയാതെ കുറ്റവാളിയാകും,
കുട്ടികൾക്ക് ഓരോ മേഖലകളിലും ഉചിതവും അനുചിതവുമായ ഇടപെടൽ രീതികളെ കുറിച്ച് ബോധവത്കരണം നടത്തുക. ഓൺലൈൻ സുരക്ഷയെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചുമെല്ലാം അറിവ് നൽകുക എന്നിവയാണ് ക്ലാസ്സിൻ്റെ ലക്ഷ്യം.