November 2, 2024

എം.എൽ.എ എം.വിൻസന്റിന് ഡിവൈഎസ്പി ഓഫീസിൽ അവഗണന

Share Now

കാട്ടാക്കട: അമ്പൂരി പഞ്ചായത്തിലെ അംഗം ജയനെതിരെ കള്ള കേസെടുത്ത സംഭവം ഡി വൈ എസ പിയെ കണ്ടു നേരിട്ടു സംസാരിയ്ക്കാൻ എത്തിയപ്പോഴാണ് എം എൽ എ എം വിന്സെന്റിനു ഡിവൈസിപിയുടെ അവഗണന നേരിടേണ്ടി വന്നത്.  അരമണിക്കൂറോളം കാത്തിരുന്ന എം എൽ എയോട്  സംസാരിക്കാൻപോലും കൂട്ടാക്കാതെ ഡി.വൈ.എസ്.പി പുറത്തേയ്ക്കിറങ്ങിയത് ആണ് ഡി വൈ എസ് പി ഓഫീസിനു മുന്നിൽ വൻ   പ്രതിഷേധത്തിന് കളമൊരുക്കിയത്. മണിക്കൂറുകളോളം എം.വിൻസന്റ് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എസ്.പിഓഫീസ് ഉപരോധിച്ചു.കള്ളക്കേസിൽ കുടിക്കിയവരെ വിട്ടയക്കണമെന്നും അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നും അവരെ അറസ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

                  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30തോടെയാണ് വിൻസന്റ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും കാട്ടാക്കട ഡി.വൈ.എസ്.പിയുടെ ഓഫീസിൽ എത്തിയത്.അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട കോൺഗ്രസ് വാർഡ്‌ മെമ്പർ ജയനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ  കേസെടുക്കാതിരിക്കുകയും വാർഡ് മെമ്പറെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെപ്പറ്റിയും അന്വേഷിക്കാനാണ് എം.എൽ.എ എത്തിയത്.അരമണിക്കൂറോളം കാത്തിരുന്ന എം.എൽ.എയുടെ പരാതി കേൾക്കാനോ സംസാരിക്കാനോ  പോലും കൂട്ടാക്കാതെ  ഡി.വൈ.എസ്.പി    കെ.എസ്.പ്രശാന്ത്  പുറത്തേയ്ക്ക് പോകാനൊരുങ്ങി.തുടർന്ന് വീണ്ടും കാര്യം തിരക്കിയപ്പോൾ   എം.എൽ.എയുമായി സംസാരിച്ചെങ്കിലും കേസിന്റെ വിവരങ്ങൾ പറയാനോ തങ്ങളുടെ പരാതികൾ കേൾക്കാനോ തയ്യാറാകാതെ അപമര്യാദയായി പെരുമാറുകയും അധിഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.ഡിവൈഎസ്‌പിയുടെ നടപടിയിൽ  ഒന്നര മണിയോടെ എം.വിൻസന്റ്.എം.എൽ.എ,കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു,കാട്ടാക്കട സുബ്രഹ്മണ്യപിള്ള,വിജയചന്ദ്രൻ,തോമസ് മംഗലശ്ശേരി,കട്ടയ്ക്കോട് തങ്കച്ചൻ,അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസലരാജ്,ശ്രീക്കുട്ടി സതീഷ്,പൊന്നെടുത്തകുഴി സത്യദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന്  സമരം തുടങ്ങി. ഇതിനിടയിൽ സംഭവം അറിഞ്ഞു  കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് എത്തുകയും പൊലീസിനും സി.പി.എമ്മിനുമെതിരെ മുദ്രാവാക്യം മുഴക്കി സമരം ശക്തമാക്കി.തുടർന്ന് കെ.പി.സി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുബോധനൻ,ട്രഷറർ അഡ്വ.വി.പ്രതാപചന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് നേതാക്കളായ നെയ്യാറ്റിൻകര സനൽ,എ.കെ.ശശി,എൻ.ജയമോഹനൻ,ആർ.വി.രാജേഷ് എന്നിവർ എത്തിയതോടെ പ്രതിഷേധം ശക്തമായി.ഇതിനിടയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയും ഗ്രാമ പഞ്ചായത്തംഗം ജയനെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാമെന്നും അറസ്റ്റ് ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. എങ്കിലും സമരക്കാർ ശാന്തരായില്ല.ജയനെയും കൂട്ടരെയും ജാമ്യത്തിൽ വിടുകയും  അക്രമികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ല എന്ന നിലപാടിലും  ഉറച്ചു നിന്നു. ഇതിനിടയിൽ അറസ്റ്റിലായ ജയൻ ഉൾപ്പടെയുള്ളവരെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലെ സമരം വൈകിട്ട് ആറ്മണിയോടെ  അവസാനിപ്പിച്ചത്.അതേസമയം അക്രമികളെ പിടൂദാറ്റ്ഹാ പക്ഷം സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തു പ്രസിഡന്റുമായ കെ പി മുഹമ്മദ് അന്തരിച്ചു
Next post അപാർട്മെന്റ് സമീപം പുരയിടത്തിന് തീപിടിച്ചു