November 9, 2024

പാമ്പുപിടിക്കാനെത്തിയ വാവ സുരേഷ് പറഞ്ഞു ഇവിടുത്തുകാർ ഒത്തൊരുമ ഉള്ളവർ.

Share Now

കള്ളിക്കാട് നാൽപറകുഴിയിൽ വീടിന്റെ പുരയിടത്തിലേക്ക് കയറിയ പാമ്പിനെ പിടികൂടാൻ എത്തിയതായിരുന്നു വാവ സുരേഷ് .ശനിയാഴ്ച രാത്രിയോടെ ആയിരുന്നു കള്ളിക്കാട് ഹിൽ വ്യൂ റെസിഡൻസ് അസ്സോസിയേഷനിലെ വീട്ടിലേക്ക് റോഡ്‌ മുറിച്ചു കടന്നു പോകുന്നത് പരിസര വാസിയുടെ ശ്രദ്ധയിൽപ്പെടുകയും ഏഴുമണിയോടെ വാവ സുരേഷിനെ വിവരം അറിയിക്കുകയും ചെയ്തു.

വാവ സുരേഷ് രാത്രി പത്തു മണിയോടെ എത്തുന്നതുവരെ വീടിന്റെ പരിസരത്തു കല്ലുകൾക്കിടയിൽ പതുങ്ങിയ പാമ്പ് പുറത്തു വരുന്നതും നോക്കി കാവലായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ,മൈലക്കര വാർഡ് അംഗം അനില,നിരപ്പുകാല വാർഡ് അംഗം പ്രതീഷ് മുരളി,മുൻ സഹകരണ സംഘം പ്രസിഡന്റ് കെ ജി വിജയൻ,ഹിൽ വ്യൂ റസിഡൻസ് അസ്സോസിയേഷൻ പ്രസിഡന്റ് സൈമൺ ഉൾപ്പടെ നാട്ടുകാർ പ്രദേശത്തു  നിന്നിരുന്നു.പിടികൂടിയ പാമ്പിനെ വാവ സുരേഷ് കൊണ്ടു പോയി.

മറ്റെവിടെയും കാണാത്ത  ഒരുമയും സഹകരണവുമാണ് രാഷ്ട്രീയ ഭേദമെന്യേ നിരപ്പുകാലയിൽ കാണാൻ കഴഞ്ഞത് എന്നു വാവ സുരേഷ് പറഞ്ഞു.പലയിടത്തും നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.അതൊക്കെ അവരുടെ സംസ്ക്കാരം എന്നെ പറയുന്നുള്ളു എന്നും വാവ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 89-ാമത് മഹാ തീർത്ഥാടനം: ശിവഗിരി ഒരുങ്ങുന്നു.
Next post ജനം നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അധികാര സുഖശീതളയില്‍ അഭിരമിക്കുന്നു: കെ.സുധാകരന്‍ എംപി