November 9, 2024

വൈദ്യരത്ന പുരസ്ക്കാരം പന്നിയോട് സുകുമാരൻ വൈദ്യർക്ക്

Share Now


 കാട്ടാക്കട:അഞ്ചരപതിറ്റാണ്ടായി അനേകായിരംപേരുടെ രോഗ ശമനത്തിന്  പാരമ്പര്യ ആയൂർവേദ നാട്ടുചികിത്സയിലൂടെ പരിഹാരം കണ്ട മർമ്മകളരി ആയോധനകലകളുടെ കുലപതി പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആന്റി  നർക്കോട്ടിക്ക് സെന്റർ ഓഫ് ഇന്ത്യ ഈ വർഷത്തെ വൈദ്യരത്ന പുരസ്ക്കാരം നൽകി ആദരിച്ചു.ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി  തിരുവനന്തപുരം  വൈ എം സി എ ഹാളിൽ നടന്ന ചടങ്ങി വി കെ പ്രശാന്ത് എം എൽ എ സുകുമാരൻ വൈദ്യർക്ക് ആദരവും മംഗള പത്രവും നൽകി.
  എഴുപത്തി ഏഴാം വയസലും വൈദ്യർ ആതുരസേവന രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ട്ടിക്കുകയാണെന്നും ജീവകാരുണ്യ പ്രവർത്തനം,ഔഷധസസ്യ പരിപാലനം,ഗോപരിപാലനം,പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സേവനം പുതിയ തലമുറക്ക് അനുകരിക്കാവുന്ന മാതൃകയാണെന്നും എം എൽ എ പറഞ്ഞു .കള്ളിക്കാട് ബാബു,ഡോക്ടർ ഫൈസൽഖാൻ,ശശികുമാരൻ നായർ എന്നിവർ  ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രേംനസീർ പ്രതിഭാ പുരസ്‌കാരം വയലാർ മാധവൻകുട്ടിക്ക്
Next post ഒമിക്രോൺ; കേരളത്തിന് ആശ്വാസം: 8 പേരുടെ ഫലം നെഗറ്റീവ്