November 7, 2024

30 കിലോ കഞ്ചാവ് അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെടുത്തു

Share Now

അടഞ്ഞു കിടന്ന വീട്ടിൽ നിന്നും നെയ്യാറ്റിൻകര പോലീസ് കണ്ടെടുത്തത് 30 കിലോ കഞ്ചാവ്.
നെയ്യാറ്റിൻകര ബ്രഹ്മംകോട് സ്വദേശി സുനീഷ് കുമാറിൻ്റെ വീട്ടിൻ നിന്നാണ് കഞ്ചാവ് പിടിച്ചത്.

സനീഷും ഭാര്യയും കഴിഞ്ഞ ഒരു മാസമായി മകളുടെ വിട്ടിലായിരുന്നു.അത് കാരണം ബ്രഹ്മംകോട്ടുള്ള ഇ വീട് അടച്ചിട്ടിരിക്കുക യായിരുന്നു എന്നും സുനീഷ് പറയുന്നു’

 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സുനിഷും ഭാര്യയും ബ്രഹ്മംകോട്ടെ വീട്ടിൽ എത്തിയത്. വീടിൻ്റെ മുൻവശത്തുള്ള തുറന്ന പ്രദേശത്ത് ഇട്ടിരുന്ന കട്ടിലിനടിയിലായി മൂന്ന് ബാഗുകൾ ശ്രദ്ധയിൽപെട്ട് സംശയം തോന്നിയതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലിസിനെ വിവരം അറിയിക്കുകയും പൊലിസ് എത്തി നടത്തിയ പരിശോധനയിൽ പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുഞ്ഞ.

തുടർന്ന്‌ കൂടുതൽ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു.
ക്രിസ്തുമസ് ന്യൂ ഇയറുമായി ബന്ധപ്പെട്ട്
ശേഖരിക്കുന്നതാണെന്നും നെയ്യാറ്റിൻകര തിരുവനന്തപുരം ഭാഗംകേന്ദ്രീകരിച്ച് കച്ചവടം നടത്താനാണ് ഇവ എത്തിച്ചത് എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നെയ്യാറ്റിൻകര സബ് ഇൻസ്‌പെക്ടർ സെന്ത്Iൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പൊലീസ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Previous post ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബിജെപി
Next post തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″. തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.